ചെന്നൈ : ക്യൂബൻ വിപ്ലവ നേതാവ് ഏണസ്റ്റോ ചെഗവാർ യുടെ മകൾ ഡോ. അലെയ്ഡ് ചെഗവാരയ്ക്ക് ഹൃദ്യമായ സ്വീകരണമൊരുക്കി സിപിഎം തമി ഴ്നാട് ഘടകം. ദ്വിദിന സന്ദർശനത്തിന് ചെന്നൈയിലെത്തിയ അലെയ്ഡ് ഗവാരയെ പാർട്ടി സംസ്ഥാന സെക്രട്ടറി ജി.ബാല് കൃഷ്ണൻ, മുതിർന്ന നേതാവ് ജി .രാമകൃഷ്ണൻ എന്നിവർ ചേർ ന്നു വിമാനത്താവളത്തിൽ സ്വീകരിച്ചു.
ഇന്നലെ പാർട്ടി യോഗത്തിൽ പങ്കെടുത്ത അലെയ്ഡ് ഇന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ സ്വീകരണം നൽകുമെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു. അലെയ്ഡയുടെ മകൾ എന്ന ഫാനിയ ചെഗവാരയെയും യോഗത്തിൽ ആദരിക്കും.പൊതുസമ്മേളനത്തിൽ ഡിഎം കെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി, വിസികെ നേതാവ് തിരുമാവളവൻ തുടങ്ങിയവർ പങ്കെടുക്കും.