ചെന്നൈ • എംകെബി നഗർ പാലത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പ്രദേശത്ത് ഇന്നു മുതൽ ഫെബ്രുവരി 20 വരെ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. എംകെബി നഗർ പാലത്തിലേക്ക് വാഹനങ്ങൾക്കു പ്രവേശനം അനുവദിക്കില്ല. കൊടുങ്ങന്നൂർ ഭാഗത്തു നിന്നുള്ള ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ എംകെബി നഗർ പാലത്തിന്റെ വടക്കു ഭാഗത്തെ സർവീസ് റോഡു വഴി കൃഷ്ണമൂർത്തി നഗർ, ടിവികെ ലിങ്ക് സ്ട്രീറ്റ്, സൗത്ത് സർവീസ് റോഡ്, വെസ്റ്റ് അവന്യു റോഡു വഴി പോകണം.
മറ്റു വാഹനങ്ങൾ തൊണ്ടയാർ പെട്ട് ഹൈറോഡ്, ടിവികെ ലിങ്ക് റോഡ് ജംക്ഷൻ, മുല്ലൈ നഗർ ബ്രിജ്, സെൻട്രൽ അവന്യു റോഡ്, വെസ്റ്റ് അവന്യു റോഡ് വഴി പോകണം. വെസ്റ്റ് അവന്യു ഭാഗത്തു നിന്നുള്ള ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ സൗത്ത് സർവീസ് റോഡ്, നോർത്ത് അവന്യു റോഡ്, ടിവികെ ലിങ്ക് സ്ട്രീറ്റ്, നോർത്ത് സർവീസ് റോഡ്, മീനാമ്പാൾ ശാല വഴി പോകണം.
മറ്റു വാഹനങ്ങൾ സെൻട്രൽ അവന്യു റോഡ്, മുല്ലൈ നഗർ ജംക്ഷൻ, മുല്ലൈ നഗർ ബ്രിജ്, ടിവികെ ലിങ്ക് റോഡ്, തൊണ്ടയാർ പെട്ട് ഹൈ റോഡ്, മീനാമ്പാൾ ശാല വഴി പോകണം.