ചെന്നൈ : ട്രിച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ അനധികൃത അമേരിക്കന്‍ ഡോളര്‍ കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ കസ്റ്റംസ് പരിശോധനയില്‍ പിടിയിലായി. ഇയാള്‍ ധരിച്ചിരുന്ന ചെരുപ്പിനടിയില്‍ പ്രത്യേക അറ നിര്‍മ്മിച്ച് വിദഗ്ധമായി കടത്താന്‍ ശ്രമിച്ച നോട്ടുകളാണ് പിടിച്ചെടുത്തത്.സിംഗപ്പൂരില്‍ നിന്നും എയര്‍ഇന്ത്യ വിമാനത്തില്‍ എത്തിയ ഇയാളില്‍ നിന്ന് 7.8 ലക്ഷം രൂപ വിലമതിക്കുന്ന 9,600 യുഎസ് ഡോളറാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് വ്യക്തമാക്കി.
കഴിഞ്ഞ മാസം സമാന രീതിയില്‍ സ്വര്‍ണം കടത്താന്‍ മറ്റൊരു യാത്രക്കാരന്‍ ശ്രമം നടത്തിയിരുന്നു. 8 ലക്ഷത്തോളം രൂപ വിലമതിയ്‌ക്കുന്ന രണ്ട് സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളാണ് ട്രിച്ചി വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. 24 കാരറ്റിന്റെ 147.5 ഗ്രാം സ്വര്‍ണ്ണമായിരുന്നു അന്ന് കണ്ടെടുത്തത്.