ചെന്നൈ : സുരക്ഷിത യാത്ര ഉറപ്പാക്കാൻ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തിട്ടും ദുരിതയാത്ര അനുഭവിക്കേണ്ടി വന്നതിന്റെ ഞെട്ടലിലാണ് ചെന്നൈയിൽ സ്വകാര്യ കമ്പനി ജോലിക്കാരിയായ ആലുവ സ്വദേശിനി ശുചിമുറികൾ അടക്കം മദ്യപന്മാർ കയ്യടക്കിയതോടെ ഏറെ നേരം കഴിഞ്ഞിട്ടും ശുചിമുറിയിൽ പോകാനാകാതെ വലഞ്ഞ യാത്രക്കാരി, ടിടിഇയോട് അടക്കം പരാതിപ്പെട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. ഒടുവിൽ മറ്റൊരു സീറ്റിലേക്കു മാറിയിരിക്കേണ്ടി വന്നെന്നും പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇവർ പറഞ്ഞു.