Home Featured ചെന്നൈ: ‘ജനഗണ മന’ അറിയില്ല; ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സ്വന്തമാക്കിയ ബംഗ്ലാദേശ് പൗരനെ പിടികൂടി

ചെന്നൈ: ‘ജനഗണ മന’ അറിയില്ല; ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സ്വന്തമാക്കിയ ബംഗ്ലാദേശ് പൗരനെ പിടികൂടി

by jameema shabeer

ചെന്നൈ: വ്യാജ രേഖ ചമച്ച്‌ ഇന്ത്യന്‍ പാസ്പോര്‍ട്ട് സംഘടിപ്പിച്ച ബംഗ്ലാദേശ് പൗരനെ ‘ജനഗണമന’ ടെസ്റ്റിലൂടെ പിടികൂടിയതായി ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍.

പാസ്പോര്‍ട്ടില്‍ സംശയം തോന്നി പിടികൂടിയ ബംഗ്ലാദേശ് മൈമെന്‍സിങ് ജില്ലയിലെ ബാല്‍പൂര്‍ സ്വദേശി അന്‍വര്‍ ഹുസൈന്‍ (28) എന്ന യുവാവിനോടാണ് ഉദ്യോഗസ്ഥര്‍ ദേശീയഗാനം ആലപിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ആദ്യ വരികള്‍ പോലുമറിയാതെ വിഷമിച്ച ഇയാള്‍ സത്യാവസ്ഥ തുറന്നു പറയുകയായിരുന്നുവത്രെ.

കോയമ്ബത്തൂര്‍ വിമാനത്താവളത്തില്‍ ജനുവരി 23നാണ് സംഭവം. ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലാണ് ഇയാള്‍ കോയമ്ബത്തൂരില്‍ എത്തിയത്. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ പതിവ് പരിശോധനക്കിടെ അന്‍വര്‍ ഹുസൈന്റെ കൊല്‍ക്കത്ത വിലാസത്തിലുള്ള പാസ്‌പോര്‍ട്ടില്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. കൊല്‍ക്കത്ത വിലാസത്തിലുള്ളയാള്‍ എന്തിനാണ് തമിഴ്‌നാട്ടില്‍ വന്നതെന്ന് ആരാഞ്ഞു. അന്വേഷണത്തില്‍ തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ രണ്ട് വര്‍ഷം തയ്യല്‍ക്കാരനായി ജോലി ചെയ്തിരുന്നതായി കണ്ടെത്തി.

രേഖകള്‍ പരിശോധിച്ചപ്പോള്‍ അവ വ്യാജമാണെന്ന് കണ്ടെത്തി. താന്‍ കൊല്‍ക്കത്തയില്‍ താമസക്കാരനാണെന്ന് അവകാശപ്പെട്ട അന്‍വര്‍ ഹുസൈനോട്‌ഒരു ഇമിഗ്രേഷന്‍ ഓഫിസര്‍ പെട്ടെന്ന് ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മുഴുവനായും പാടണമെന്നില്ലെന്നും ആദ്യ രണ്ട് വരികള്‍ മാത്രമെങ്കിലും ആലപിച്ചാല്‍ മതിയെന്നും പറഞ്ഞെങ്കിലും കഴിഞ്ഞില്ല. ഒടുവില്‍ താന്‍ ബംഗ്ലാദേശി പൗരനാണെന്ന് യുവാവ് സമ്മതിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഇതേത്തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. 2018 മുതല്‍ 2020 വരെ തിരുപ്പൂര്‍ ജില്ലയിലെ അവിനാശിയില്‍ ബനിയന്‍ കമ്ബനിയില്‍ തയ്യല്‍ക്കാരനായിരുന്നു ഇയാള്‍. ബംഗളൂരുവിലെ ഒരു ഏജന്‍സി മുഖേന വ്യാജ ആധാര്‍ കാര്‍ഡ് ഉണ്ടാക്കി. കൊല്‍ക്കത്ത വിലാസം നല്‍കി പാസ്‌പോര്‍ട്ടും സംഘടിപ്പിച്ചു.

ഇതുപയോഗിച്ച്‌ 2020 ഡിസംബറില്‍ ഗള്‍ഫില്‍ ജോലിക്ക് പോയി. എന്നാല്‍, മാസം 35,000 രൂപ മാത്രമായിരുന്നു ശമ്ബളം. ഇതോടെ തിരുപ്പൂരിലേക്ക്തന്നെ തിരികെവരുന്നതിനിടെയാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഹുസൈനെ ചെന്നൈ പുഴല്‍ ജയിലിലേക്ക് അയച്ചു.

You may also like

error: Content is protected !!
Join Our Whatsapp