ചെന്നൈ: കാമുകിയുമായി ബ്രേക്കപ്പ് ആയതിന്റെ വിഷമത്തില്‍ മെഴ്സിഡസ് ബെന്‍സ് കാറിന് തീയിട്ട് ഡോക്ടര്‍. തമിഴ്നാട്ടിലെ ധര്‍മപുരി സ്വദേശിയായ 29കാരനായ ഡോക്ടറാണ് സ്വന്തം കാറിന് തീവച്ചത്. ബെന്സിന് തീവച്ച ശേഷം ഡോക്ടര്‍ കാറിനുള്ളില്‍ തന്നെയിരുന്ന് ആത്മഹത്യക്ക് ശ്രമിച്ചതായും പൊലീസ് സംശയിക്കുന്നു.
കാഞ്ചീപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ സഹപാഠിയായിരുന്ന കാമുകിയുമായി ഡോക്ടര്‍ കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ബന്ധം വേര്‍പിരിഞ്ഞിരുന്നു. ഇതിനുപിന്നാലെ യുവാവ് വിഷാദത്തിലാകുകയും ചികിത്സ തേടുകയും ചെയ്തിരുന്നു. ഡോക്ടര്‍ റിഹാബ്ലിറ്റേഷന്‍ തെറാപ്പിയിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കാമുകിക്കൊപ്പം സമയം ചിലവിട്ടിരുന്ന കുളത്തിനരികില്‍ വച്ചാണ് ഡോക്ടര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. കാറില്‍ തീപടരുന്നത് കണ്ട നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയും ഡോക്ടറെ പുറത്തെത്തിക്കുകയുമായിരുന്നു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ഒരുലക്ഷം രൂപയ്ക്ക് വിറ്റു; രക്ഷപ്പെടുത്തി പൊലീസ്
ഒരു വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ഒരുലക്ഷം രൂപയ്ക്ക് വിറ്റു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി നഗരത്തിലാണ് സംഭവം.
കുഞ്ഞിനെ പൊലീസ് രക്ഷപ്പെടുത്തുകയും സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കാമത്ഘര്‍ പ്രദേശത്തുനിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കുഞ്ഞിനെ ഒരുലക്ഷം രൂപയ്ക്ക് വിറ്റതായും ഇവര്‍ പൊലീസിനോട് പറഞ്ഞു.
കുട്ടിയെ രക്ഷപ്പെടുത്തിയ പൊലീസ്, മാതാപിതാക്കള്‍ക്ക് കൈമാറി. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും അറിയിച്ചു.