Home Featured സേലം ജില്ലയിലെ ഏര്‍ക്കാട് നേരിയ ഭൂചലനം

സേലം ജില്ലയിലെ ഏര്‍ക്കാട് നേരിയ ഭൂചലനം

by jameema shabeer

സേലം: ജില്ലയിലെ ഏര്‍ക്കാട് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഭയാനകമായ ശബ്ദം കേട്ടതായും, ഇതേത്തുടര്‍ന്ന് 2 സെക്കന്‍ഡോളം നേരിയ ഭൂചലനം അനുഭവപ്പെട്ടതായും റിപ്പോര്‍ട്ട്.ശബ്ദം കേട്ട് ഭയന്ന പൊതുജനങ്ങള്‍ ഉടന്‍ തന്നെ വീടുകളില്‍ നിന്ന് ഇറങ്ങിയോടി. ഏര്‍ക്കാട് ടൗണില്‍ മാത്രമല്ല സമീപ ഗ്രാമങ്ങളിലും ഈ പ്രകമ്ബനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.പെട്ടെന്നുണ്ടായ ഭൂചലനത്തില്‍ പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണ്. ഇതേക്കുറിച്ച്‌ അധികൃതരോട് ചോദിച്ചപ്പോള്‍ ഭൂചലനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കേണ്ടത് ഡല്‍ഹിയിലെ ഓഫീസില്‍ നിന്നാണ്. അവിടെ നിന്നും റിപ്പോര്‍ട്ട് ലഭിച്ചാല്‍ അറിയിക്കാമെന്നാണ് അവര്‍ പറഞ്ഞതിന്നു പ്രദേശവാസികള്‍ പറയുന്നു.

You may also like

error: Content is protected !!
Join Our Whatsapp