ചെന്നൈ : ചെന്നൈ വിമാനത്താവളത്തിൽ ജനുവരിയിൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധന. ഈ കാലയളവിൽ 12,380 വിമാനങ്ങളിലായി 17,61,426 പേർ യാത്രചെയ്തു. പ്രതിദിനം ശരാശരി 56,822 യാത്രക്കാർ ജനുവരിയിൽ 400 വിമാനങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഡിസംബറിൽ 12,103 വിമാനങ്ങളിലായി 17,22,496 പേരാണ് യാത്ര നടത്തിയത്. ഡിസംബർ 23-ന് മാത്രം 62,486 പേർ ചെന്നൈ വിമാനത്താവളത്തിലൂടെ യാത്രചെയ്തു.