Home Featured സിനിമാ തിയേറ്ററുകളിലെ അമിത നിരക്ക്; സര്‍ക്കാരിന് നിര്‍ദേശവുമായി മദ്രാസ് ഹൈക്കോടതി

സിനിമാ തിയേറ്ററുകളിലെ അമിത നിരക്ക്; സര്‍ക്കാരിന് നിര്‍ദേശവുമായി മദ്രാസ് ഹൈക്കോടതി

by jameema shabeer

ചെന്നൈ: ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്ന സിനിമാ തിയേറ്ററുകളില്‍ നിന്ന് പണം ഈടാക്കാനുള്ള നടപടി സ്വീകരിക്കാന്‍ മദ്രാസ് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. തിയേറ്ററുകളിലെ അമിത നിരക്കിനെതിരെ ജി. ദേവരാജന്‍ എന്നയാളാണ് ഹര്‍ജി നല്‍കിയത്.

സര്‍ക്കാരിന്‍്റെ നിരീക്ഷണ സംവിധാനം ഉണ്ടായിട്ടും അമിത നിരക്ക് ഈടാക്കുന്നുവെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. പരിശോധന കര്‍ശനമായി തുടരണമെന്നും ഇതുവരെ ഈടാക്കിയ അധിക തുക തിരിച്ചുപിടിക്കാനുള്ള വഴി തേടണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

അമിത നിരക്ക് ഈടാക്കുന്നത് തടയാന്‍ ഹൈക്കോടതി രണ്ട് ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. സാധാരണ തിയേറ്ററുകളില്‍ 120 രൂപയും ഐമാക്സ് തിയേറ്ററുകളില്‍ 480 രൂപയുമാണ് പരമാവധി നിരക്ക് നിശ്ചയിച്ചിരുന്നത്. എന്നാല്‍ സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുമ്ബോള്‍ അമിത നിരക്ക് ഈടാക്കുന്നുവെന്നാണ് ഹര്‍ജിക്കാരന്‍റെ ആരോപണം. അമിത നിരക്ക് ഈടാക്കിയ തിയേറ്ററുകള്‍ക്കെതിരെ നടപടിയെടുത്തതായി സര്‍ക്കാര്‍ അറിയിച്ചു.

You may also like

error: Content is protected !!
Join Our Whatsapp