ചെന്നൈ: അശരണ കേന്ദ്രത്തില്‍ അന്തേവാസികളെ മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്ന പരാതിയില്‍ മലയാളി ദമ്ബതികള്‍ ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍. വില്ലുപുരം ജില്ലയിലെ വിക്രവണ്ടിക്ക് സമീപം ഗുണ്ടലപ്പുലിയൂര്‍ ഗ്രാമത്തില്‍ ‘അന്‍പുജ്യോതി ആശ്രമം’ എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി ഉയര്‍ന്നത്.
സ്ഥാപനം നടത്തുന്ന മൂവാറ്റുപുഴ സ്വദേശികളായ ബി ജുബിന്‍, ഭാര്യ ജെ മരിയ എന്നിവരും മറ്റ് 5 പേരുമാണ് അറസ്റ്റിലായത്. അന്തേവാസികളെ ചങ്ങലയ്ക്കിടുകയും കുരങ്ങിനെ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തെന്ന ആരോപണത്തിനു പുറമേ പീഡന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
യുഎസില്‍ ജോലി ചെയ്യുന്ന സലിം ഖാന്റെ ഭാര്യാപിതാവ് ജബറുല്ല 2021 ഡിസംബര്‍ മുതല്‍ ഇവിടെയാണ് താമസിക്കുന്നത്. ഒരു വര്‍ഷത്തിനു ശേഷം എത്തിയപ്പോള്‍ അദ്ദേഹത്തെ കാണാനായില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.