Home Featured തമിഴ്‌നാട് ബജറ്റ് ഇന്ന്

തമിഴ്‌നാട് സര്‍ക്കാരിന്റെ 202324 വര്‍ഷത്തെക്കുള്ള സാമ്ബത്തിക ബജറ്റ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.രാവിലെ 10 ന് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ അവതരിപ്പിക്കുന്ന ബജറ്റിലെ പ്രധാന പ്രഖ്യാപനം സ്ത്രീ കുടുംബനാഥകള്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കുന്ന പദ്ധതിയാണ്.

അതേസമയം ഭരണകക്ഷിയായ ഡിഎംകെയ്‌ക്കെതിരെ പ്രതിപക്ഷമായ എഐഎഡിഎംകെ ആക്രമണം കടുപ്പിക്കാന്‍ ഒരുങ്ങുന്നതോടെ സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത.
ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഈ പദ്ധതിക്ക് പൊതുജനങ്ങള്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. എന്നാല്‍ ഡിഎംകെ അധികാരത്തില്‍ വന്ന് രണ്ട് വര്‍ഷത്തിലേറെയായിട്ടും പദ്ധതിയില്‍ കൂടുതല്‍ പ്രഖ്യാപനം ഉണ്ടായിട്ടില്ല. അടുത്തിടെ ഈറോഡ് ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇന്ന് ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റില്‍ ഈ പദ്ധതിയുടെ തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടാതെ ബജറ്റില്‍ ചില സുപ്രധാന വകുപ്പുതല പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നും പ്രതീക്ഷിക്കുന്നു. യുവാക്കള്‍ക്ക് തൊഴില്‍ വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതി, പ്രഭാതഭക്ഷണ പദ്ധതിയുടെ വിപുലീകരണം തുടങ്ങിയ വിവിധ പ്രത്യേക പ്രഖ്യാപനങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടേക്കാം.

You may also like

error: Content is protected !!
Join Our Whatsapp