ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും, ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്സ് ഇന്ത്യ മാസികയും തെരഞ്ഞെടുത്ത ചലച്ചിത്രതാരമാണ് രജനികാന്ത്. ഇപ്പോഴിതാ സ്റ്റൈല്‍ മന്നന് രജനീകാന്ത് അരനൂറ്റാണ്ടോളം നീണ്ട സിനിമാ അഭിനയജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്നതായി സൂചന.
ഓഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തുന്ന ‘ജയിലര്‍’ കൂടാതെ രണ്ടുചിത്രങ്ങളില്‍കൂടി അഭിനയിച്ചശേഷം സിനിമയോട് വിടപറയുമെന്നാണ് വിവരം .സംവിധായകന് ലോകേഷ് കനകരാജിന്റെ ചിത്രത്തിന് ശേഷമാകും അഭിനയത്തില്‍ നിന്ന് വിടപറയുകയെന്ന് ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നടനും സംവിധായകനുമായ മിഷ്കിന് പറഞ്ഞു.
2017-ല്‍ രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ച രജനി പാര്‍ട്ടി രൂപവത്കരണത്തോടെ അഭിനയം അവസാനിപ്പിക്കാന്‍ ഒരുങ്ങിയതാണ്. എന്നാല്‍, രാഷ്ട്രീയപ്രവേശം ഉപേക്ഷിച്ചതോടെ വീണ്ടും സിനിമയില്‍ സജീവമാകുകയായിരുന്നു.
ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്കരന്‍ നിര്‍മിച്ച് ഐശ്വര്യ രജനികാന്ത് (Aishwarya Rajinikanth) സംവിധാനം ചെയ്യുന്ന ‘ലാല്‍ സലാം’ (Lal Salam) എന്ന ചിത്രത്തില്‍ മൊയ്ദീന് ഭായ് ആയി രജനികാന്ത് (Rajinikanth). ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് രജനികാന്ത് ഈ സിനിമയില്‍.
രജനിയും കപില്‍ ദേവും,ലാല്‍ സലാം പുതിയ ഷെഡ്യൂള്‍ പുരോഗമിക്കുന്നു, ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം
രജനികാന്തിന്റെ ലാല്‍ സലാം ചിത്രീകരണം പുരോഗമിക്കുകയാണ്. മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന സിനിമയുടെ പുതിയ ഷെഡ്യൂളില്‍ രജനിയും കപില്‍ ദേവും അഭിനയിക്കുന്നു.
ആദ്യ ഷെഡ്യൂള്‍ നേരത്തെ ടീം പൂര്‍ത്തിയാക്കിയിരുന്നു.മൊയ്തീന് ഭായ് എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. ക്യാരക്ടര്‍ പോസ്റ്ററിനെ പിന്നാലെ ലൊക്കേഷന്‍ ചിത്രങ്ങളും പുറത്തുവന്നു.വിഷ്ണു വിശാലും വിക്രാന്തും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയ്ക്ക് എ ആര് റഹ്മാന് സംഗീതം നല്കുന്നു.
ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.