രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ‘ന്നാ താന്‍ കേസ് ക്കൊട്.’ ചിത്രത്തിലെ പ്രധാന കഥാപാത്രം കുഞ്ചാക്കോ ബോബനായിരുന്നെങ്കിലും മറ്റെല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതായി നിന്നു. അതില്‍ തന്നെ സുമലത ടീച്ചറുടെയും സുരേഷിന്റെയും പ്രണയമാണ് പ്രേക്ഷകരെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ചത്. ആയിരം കണ്ണുമായി എന്ന ഗാനം പാടി ഇരുവരും വളരെ പെട്ടെന്നു തന്നെ പ്രേക്ഷകരുടെ മനസ്സിലിടം നേടി.
കാസ്റ്റിങ്ങ് ഡയറക്ടറായ രാജേഷ് മാധവനും അധ്യാപികയും നര്‍ത്തകിയുമായ ചിത്ര നായരുമാണ് ഈ കഥാപാത്രങ്ങള്‍ മികവുറ്റതാകിയത്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ഒരു നൃത്ത വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വളരെ വ്യത്യസ്തമായ വസത്രങ്ങളണിഞ്ഞ് പാട്ടിനൊത്ത് നൃത്തം ചെയ്യുകയാണ് ഇരുവരും. രാജേഷ് മാധവന്‍ തന്നെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ‘ഇറ്റ്സ് ഒഫീഷ്യല്‍’ എന്നാണ് രാജേഷ് വീഡിയോയ്‌ക്കൊപ്പം കുറിച്ചത്. അനവധി പേര്‍ വീഡിയോയ്ക്ക് താഴെ ആശംസകളറിയിച്ചിട്ടുണ്ട്.