ചെന്നൈ: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിക്കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ച് നടൻ രജനീകാന്ത്. തമിഴ് ശക്തിയുടെ പ്രതീകമാണ് ചെങ്കോല്‍ എന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രജനീകാന്ത് പ്രധാനമന്ത്രിക്ക് അഭിനന്ദനവുമായി എത്തിയത്.
“തമിഴ് ശക്തിയുടെ പരമ്ബരാഗത ചിഹ്നമായ ചെങ്കോല്‍ ഇന്ത്യയുടെ പാര്‍ലമെന്റ് മന്ദിരത്തില്‍ തിളങ്ങും. തമിഴര്‍ക്ക് അഭിമാനിക്കാൻ ഇടനല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്റെ ആത്മാര്‍ത്ഥമായ നന്ദി,” അദ്ദേഹം ട്വീറ്റ് ചെയ്തു. പാര്‍ലമെന്റ് മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയരുന്നതിനിടയിലാണ് രജനീകാന്തിന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി മോദി ചരിത്ര പ്രാധാന്യമുള്ള ചെങ്കോല്‍ ഏറ്റുവാങ്ങിയത്. . ഈ സ്വര്‍ണച്ചെങ്കോല്‍ തമിഴ്നാട്ടില്‍ നിന്നുള്ള പൂജാരിമാരുടെ സംഘമാണ് പ്രധാനമന്ത്രിക്ക് കൈമാറിയത്. ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യയ്ക്ക് അധികാരം കൈമാറുന്നതിന്റെ പ്രതീകമായി ആണ് ജവഹര്‍ലാല്‍ നെഹ്റു ചെങ്കോല്‍ ഏറ്റുവാങ്ങിയത്
അതേസമയം, പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്. ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി ഗാന്ധി പ്രതിമയക്ക് മുന്നില്‍ പുഷ്പ്പാര്‍ച്ചന നടത്തി. പുതിയ നിയമ സഭാ മന്ദിരത്തിന് പുറത്ത് നടന്ന പൂജ, ഹോമ ചടങ്ങുകളില്‍ മോദി പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ പുരോഹിതന്മാരാണ് പൂജ നടത്തിയത്.
പൂര്‍ണകുംഭം നല്‍കിയാണ് പുരോഹിതര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ചെങ്കോല്‍ അദ്ദേഹം ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം സ്ഥാപിച്ചു. തിരുവാവടുതുറൈ പുരോഹിതരാണ് ചെങ്കോല്‍ പ്രധാനമന്ത്രിക്ക് കൈമാറിയത്. ചെങ്കോല്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ആണ് അദ്ദേഹം ഏറ്റുവാങ്ങിയത്. ഉച്ചയ്ക്കു 12ന് പാര്‍ലമെന്റ് കുറിച്ചുള്ള വീഡിയോ പ്രദര്‍ശനവും പ്രസംഗങ്ങളും നടക്കും. പാര്‍ലമെന്റ് നിര്‍മാണത്തില്‍ പങ്കെടുത്ത 40,000 തൊഴിലാളികളെ ആദരിക്കും. ഇവരുടെ പ്രതിനിധികളായി കുറച്ച് ആളുകളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
അതേസമയം, പ്രതിപക്ഷക്കെ 20 പാര്‍ട്ടികള്‍ പാര്‍ലമെന്റ് മന്ദിര സമര്‍പ്പണ ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്കൊപ്പം കര്‍ഷക സംഘടനകള്‍ മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ കനത്ത സുരക്ഷയാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ന്യൂഡല്‍ഹി മേഖലയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് 3 മണിവരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.