ചെന്നൈ: കമ്ബത്തിനടുത്ത് നിന്ന് മയക്കുവെടിവച്ച് തമിഴ്‌നാട് വനംവകുപ്പ് പിടികൂടിയ അരിക്കൊമ്ബനെ കാട്ടില്‍ തുറന്ന് വിടുരുതെന്ന് മദ്രാസ് ഹൈക്കോടതി.
കൊച്ചി സ്വദേശി റെബേക്ക ജോസഫിന്റെ ഹര്‍ജിയിലാണ് സ്റ്റേ. അരിക്കൊമ്ബനെ കേരളത്തിന് കൈമാറണമെന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം. ഹര്‍ജി നാളെ പത്തരയ്ക്ക് മധുര ബെഞ്ച് പരിഗണിക്കും. അതുവരെ ആനയെ വനംവകുപ്പ് കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.
എന്നാല്‍, ആനയെ രാത്രി കസ്റ്റഡിയില്‍ വയ്ക്കാനാവില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അരിക്കൊമ്ബനെ ഇന്ന് പുലര്‍ച്ചെ തേനിയിലെ പൂശാനം പെട്ടിയില്‍ നിന്നാണ് തമിഴ്നാട് വനംവകുപ്പ് പിടികൂടിയത്. ഇടുക്കിയില്‍ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്ബന്‍ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടിവച്ചത്. പൂശാനംപെട്ടിക്ക് സമീപത്തെ കൃഷിത്തോട്ടത്തില്‍ ഇറങ്ങിയപ്പോള്‍ വനംവകുപ്പ് മയക്കുവെടി വയ്ക്കുകയായിരുന്നു.
മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്ബനെ തുറന്നുവിടുമെന്ന് തമിഴ്നാട് വനം മന്ത്രി മതിവേന്തൻ. അതേസമയം, അരിക്കൊമ്ബനെ ചൊവ്വാഴ്ച രാവിലെ വരെ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈകോടതി നിര്‍ദേശിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ആനയെ തിരുനെല്‍വേലിയില്‍ തുറന്നു വിടുന്നതിനെതിരെ എറണാകുളം സ്വദേശി റെബേക്ക ജോസഫ് നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് മദ്രാസ് ഹൈകോടതി മധുര ബെഞ്ചിന്‍റെ നിര്‍ദേശമെന്നായിരുന്നു വാര്‍ത്തകള്‍.
എന്നാല്‍, ഇക്കാര്യത്തില്‍ മദ്രാസ് ഹൈകോടതിയില്‍ നിന്ന് ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നാണ് വനം മന്ത്രി വ്യക്തമാക്കുന്നത്. ഇതോടെ തിങ്കളാഴ്ച തന്നെ ആനയെ വനത്തില്‍ തുറന്നുവിടാനാണ് സാധ്യത. അരിക്കൊമ്ബനെ എത്രയും വേഗം തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് റെബേക്ക ജോസഫ് ഹരജി നല്‍കിയത്. അരിക്കൊമ്ബന്റെ ആരോഗ്യ നിലയിലും തമിഴ്‌നാട് വനംവകുപ്പിന് കീഴില്‍ ആന സുരക്ഷിതനായിരിക്കുമോയെന്നതിലും ആശങ്കയുണ്ടെന്നും ഹരജില്‍ പറയുന്നു.
കോടതി ചൊവ്വാഴ്ച കേസില്‍ വിശദമായ വാദം കേള്‍ക്കും. ചൊവ്വാഴ്ച തമിഴ്‌നാട് സര്‍ക്കാരിന്റെയും വനംവകുപ്പിന്റെയും വാദം കേട്ട ശേഷമാകും അന്തിമ ഉത്തരവുണ്ടാകുക. അതുവരെ വനംവകുപ്പിന്‍റെ കസ്റ്റഡിയില്‍ ആനയെ പാര്‍പ്പിക്കണമെന്നായിരുന്നു കോടതി നിര്‍ദേശം.
എന്നാല്‍, രാത്രി ആനയെ കസ്റ്റഡിയില്‍ വെക്കാനാവില്ലെന്ന് തമിഴ്നാട് വനംവകുപ്പ് മദ്രാസ് ഹൈകോടതിയെ അറിയിച്ചിരുന്നു. ഇതിതുപിന്നാലെയാണ് വനം മന്ത്രി രംഗത്തെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ തേനിയിലെ പൂശാനം പെട്ടിയില്‍ നിന്നാണ് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്ബനെ മയക്കുവെടി വെച്ച് പിടികൂടിയത്. കളക്കാട് ടൈഗര്‍ റിസര്‍വ് കേന്ദ്രത്തിലേക്ക് ആനയെ മാറ്റാനാണ് വനംവകുപ്പിന്റെ തീരുമാനം.