Home Featured ചെന്നൈ:ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കാൻ ആലോചന

ചെന്നൈ:ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കാൻ ആലോചന

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും കായികവകുപ്പ് മന്ത്രിയുമായ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാൻ ആലോചന.അടുത്തിടെ ചേര്‍ന്ന ഡി.എം.കെ. ഉന്നതതലയോഗത്തില്‍ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, മന്ത്രിയായി ഒരുവര്‍ഷംപോലും പൂര്‍ത്തിയാകാത്തതിനാല്‍ പിന്നീട് മതിയെന്ന നിലപാടിലായിരുന്നു നേതൃത്വം. അധികം വൈകാതെ സ്ഥാനംനല്‍കുന്നതിനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.

നടൻ വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങാൻ ഒരുങ്ങുന്നെന്ന അഭ്യൂഹവും ഉദയനിധിയെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് നേരത്തേയാക്കാൻ ഡി.എം.കെ. നേതൃത്വത്തെ പ്രേരിപ്പിക്കുന്നുണ്ട്. രാഷ്ട്രീയത്തിലിറങ്ങിയാല്‍ വിജയ്‌ക്ക് യുവജനങ്ങളെയാകര്‍ഷിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. ഇതു പ്രതിരോധിക്കാൻ സര്‍ക്കാരിന്റെ തലപ്പത്ത് യുവജനപ്രതിനിധിയായി ഉദയനിധി വരുന്നത് ഗുണകരമാകുമെന്നും ഡി.എം.കെ. നേതൃത്വം കണക്കുകൂട്ടുന്നു.

You may also like

error: Content is protected !!
Join Our Whatsapp