Home Featured ഹണിമൂണ്‍ ഫോട്ടോഷൂട്ട് ദുരന്തമായി, ഡോക്ടര്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ഹണിമൂണ്‍ ഫോട്ടോഷൂട്ട് ദുരന്തമായി, ഡോക്ടര്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

by jameema shabeer

ചെന്നൈ: ബാലിയിലെ ഹണിമൂണ്‍ ആഘോഷ ഫോട്ടോ ഷൂട്ടിനിടെ ഡോക്ടര്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ ചെന്നൈയ്ക്കടുത്ത പൂനാമല്ലി സെന്നെര്‍കുപ്പം സ്വദേശികളായ നവ ദമ്പതികളാണ് ബാലിയില്‍ ഫോട്ടോഷൂട്ടിനിടെ മരിച്ചത്. വാട്ടര്‍ സ്പോര്‍ട്സില്‍ ഏര്‍പ്പെടുന്ന ഫോട്ടോഷൂട്ട് ചിത്രീകരിക്കുന്നതിനിടെയായിരുന്നു അന്ത്യം.

ഡോക്ടര്‍മാരായ ലോകേശ്വരന്‍, വിഭൂഷ്ണിയ എന്നിവര്‍ ജൂണ്‍ 1നാണ് വിവാഹിതരായത്. ഇവരുടെ ബന്ധുക്കളോട് അപകട വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവിടേക്ക് പുറപ്പെട്ടിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് ലോകേശ്വരന്‍റെ മൃതദേഹം കണ്ടെത്തിയത്. വിഭൂഷ്ണിയയുടെ മൃതദേഹ ശനിയാഴ്ച രാവിലെയാണ് കണ്ടെത്തിയത്.

സ്പീഡ്  ബോട്ട് റൈഡാണ് അപകടത്തിനിടയായത്. ബോട്ട് തലകീഴായി മറിയുകയും ഇരുവരേയും കടലിലേക്ക് വലിച്ചുകൊണ്ട് പോവുകയുമായിരുന്നു. മൃതദേഹം തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് വീട്ടുകാരുള്ളത്. ഇതിനായി കേന്ദ്രത്തിന്‍റേയും തമിഴ്നാട് സര്‍ക്കാരിന്‍റേയും സഹായം വീട്ടുകാര്‍ തേടിയിട്ടുണ്ട്. 

പിറന്നാള്‍ ആഘോഷിക്കാനെത്തിയ യുവാവിനെ കാമുകിയുടെ അമ്മാവന്‍ വെട്ടിക്കൊന്നു; പിന്നാലെ പെണ്‍കുട്ടിയും ജീവനൊടുക്കി

ചെന്നൈ: പിറന്നാള്‍ ആഘോഷിക്കാനെത്തിയ യുവാവിനെ കാമുകിയുടെ അമ്മാവന്‍ കൊലപ്പെടുത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയും ജീവനൊടുക്കി.

ചെട്ടിപാളയം മയിലാടുംപാറയില്‍ ധന്യയാണ് (18) ആത്മഹത്യ ചെയ്തത്. ധന്യയുടെ കാമുകന്‍ സുന്ദരാപുരം ഗാന്ധിനഗറിലെ പ്രശാന്ത് (21) ജൂണ്‍ അഞ്ചിനാണ് കൊല്ലപ്പെട്ടത്.

അന്നേദിവസം അര്‍ധരാത്രിയോടെയാണ് സുഹൃത്തുക്കളുമായി ധന്യയുടെ വീട്ടില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ പ്രശാന്ത് എത്തിയത്. പിന്നീട് പ്രശാന്തും പെണ്‍കുട്ടിയുടെ അമ്മാവനും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് ധന്യയുടെ കണ്‍മുന്നില്‍വെച്ച്‌ പ്രശാന്തിനെ അമ്മാവൻ കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു.

മനോവിഷമത്തിലായ ധന്യ അടുത്തദിവസംതന്നെ വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു. എന്നാല്‍ ധന്യയെ ഉടൻ കോയമ്ബത്തൂരിലെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി. തുടര്‍ന്ന്, രണ്ടുദിവസം മുന്‍പ് ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയ ധന്യ വീട്ടില്‍ ആരുമില്ലാത്ത സമയം തൂങ്ങിമരിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our Whatsapp