ചെന്നൈ :
ആവടി തോൽപ്പെട്ടി റോഡിൽ. വെൽടെക് കോളേജ് സമീപം
ന്യൂ മർവ കൂൾബാറിൽ കട ക്ലോസ് ചെയ്യുന്ന സമയത്ത് ജ്യൂസ് കുടിക്കാൻ വന്ന രണ്ടുപേർ ചേർന്ന് കട തല്ലി തകർക്കുകയും,തൊഴിലാളികളെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു . മൂന്ന് പ്രതികളെ തിരിഞ്ഞതിൽ ഒരാളെ അറസ്റ് ചെയ്തങ്കിലും മറ്റ് 2 പേര് ഒളിവിലാണ് .പിടിക്കപ്പെട്ട പ്രതി പോലീസ് മുഖാന്തരം നഷ്ട പരിഹാരം നൽകുകയും ചെയ്യ്തു
കട അടയ്ക്കുന്ന സമയത്തു വന്നതിനാൽ ജ്യുസ് നല്കാൻ സാധിക്കില്ലെന്ന് പറഞ്ഞതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ പ്രതികൾ തൊഴിലാളികളെ അക്രമിച് കട തല്ലി തകർക്കുകയും പണവും ഉപകരണങ്ങളും ഉൾപ്പെടെ നശിപ്പിക്കുകയും ചെയ്യുകയായിരുന്നു .
ഏറെ വൈകിയതിനാൽ ജ്യുസ് നൽകാനാവില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് ജ്യുസ് ഉണ്ടാക്കി നൽകിയെങ്കിലും പുറത്തു പോയി തിരിച്ചു വന്ന പ്രതികൾ സി സി ടി വി ഓഫ് ചെയ്യാൻ ആവശ്യപ്പെടുകയും അക്രമം നടത്തുകയുമായിരുന്നു . പിന്നീട് കടയുടമ പോലീസിനെ വിളിക്കാൻ ശ്രമിക്കുന്നതിനിടയിൽ സമീപത്തു കൂടി കടന്നു പോയ ആംബുലൻസിന്റെ ശബ്ദം കേട്ട് പോലീസ് ആണെന്ന് തെറ്റിദ്ധരിച്ചു കൊണ്ട് പ്രതികൾ കടന്നു കളയുകയായിരുന്നു
ഒളിവിലുള്ള പ്രതികളെ ഉടൻ പിടികൂടുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വെള്ളന്നൂർ സർക്കിൾ ഇൻസ്പെക്ടർ വിമൽ ഉറപ്പു നൽകി.
📡തമിഴ്നാട്ടിൽ നിന്നുള്ള മലയാള വാർത്തകൾ വാട്സാപ്പ്ലൂടെ വേഗത്തിൽ അറിയാൻ ചെന്നൈ മലയാളി ന്യുസിൽ ജോയിൻ ചെയ്യു
https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
ഭക്ഷണം കഴിച്ചതിന്റെ ബില്ലടയ്‌ക്കാതെ കടയുടമയ്‌ക്ക് നേരെ ഭീഷണി; വനിതാ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
ചെന്നൈ: ഭക്ഷണം കഴിച്ച് മടങ്ങവെ ബില്ലടയ്‌ക്കാൻ തയാറാകാഞ്ഞ പോലീസുകാര്‍ക്ക് സസ്‌പെൻഷൻ. ബേക്കറിയില്‍ നിന്ന് ബ്രെഡ് ഓംലെറ്റും ജ്യൂസും കഴിച്ച ശേഷം ബില്ലിലുള്ള തുക നല്‍കാൻ വിസമ്മതം പ്രകടിപ്പിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്.
തമിഴ്നാട്ടിലെ ചെങ്കല്‍പട്ട് ജില്ലയിലാണ് സംഭവം. ഗുഡുവാഞ്ചേരിയിലെ ഓള്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സബ് ഇൻസ്പെക്ടര്‍ വിജയലക്ഷ്മിയും മൂന്ന് കോണ്‍സ്റ്റബിള്‍മാരുമാണ് സംഭവത്തെ തുടര്‍ന്ന് സസ്‌പെൻഷനിലായത്.
വിജയലക്ഷ്മിയും കോണ്‍സ്റ്റബിള്‍മാരും കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷന് സമീപമുള്ള ഒരു ജ്യൂസ് കടയില്‍ പോയി ബ്രെഡ് ഓംലെറ്റും ജ്യൂസും വാട്ടര്‍ ബോട്ടിലുകളും എടുത്തിരുന്നു. എന്നാല്‍ കടയുടമ പണം ആവശ്യപ്പെട്ടപ്പോള്‍ വിജയലക്ഷ്മിയും കൂട്ടരും പണം നല്‍കാൻ വിസമ്മതിക്കുകയായിരുന്നു. പിന്നാലെ കടയുടെ ലൈസൻസ് ഉള്‍പ്പെടെ റദ്ദാക്കുമെന്നും ഭീഷണിപ്പെടുത്തി.
സംഭവത്തിന് പിന്നാലെ കടയുടമയായ മണിമംഗലം പരാതി നല്‍കുകയായിരുന്നു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തെ തുടര്‍ന്ന് സബ് ഇൻസ്‌പെക്ടര്‍ വിജയലക്ഷ്മിയെയും മറ്റ് മൂന്ന് കോണ്‍സ്റ്റബിള്‍മാരെയും താംബരം കമ്മീഷണര്‍ അമല്‍രാജ് സസ്‌പെൻഡ് ചെയ്തു. സംഭവത്തില്‍ തുടരന്വേഷണം നടന്നു വരികയാണ്.