ന്യൂഡൽഹി ∙ യന്ത്രത്തകരാറിനെ തുടർന്ന് ഇൻഡിഗോ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി. ശനിയാഴ്ച രാത്രി ഡൽഹി-ചെന്നൈ വിമാനമാണു ടേക്ക് ഓഫ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷിതമായി തിരിച്ചിറക്കിയതെന്നു ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു.
230-ലധികം ആളുകളുമായി 6ഇ-2789 വിമാനം രാത്രി 9.46 നാണ് പുറപ്പെട്ടത്. പറന്നുയർന്ന് കുറച്ചുസമയത്തിനകം വിമാനത്തിന്റെ എൻജിനിൽ തകരാർ അനുഭവപ്പെട്ടു. തുടർന്ന് തിരിച്ചിറക്കാൻ തീരുമാനിച്ചു. രാത്രി 10.39നാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി.
പാമ്ബുകടിയേറ്റ് മരണം; നഷ്ടപരിഹാര നടപടിയില്‍ ഇളവ്, ഭേദഗതി വരുത്താന്‍ തീരുമാനം
പാമ്ബുകടിയേറ്റു മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടിയില്‍ ഇളവ് കൊണ്ടുവന്നു.വനത്തിന് പുറത്ത വച്ച് പാമ്ബുകടിയേറ്റ് മരിച്ചാല്‍, നഷ്ടപരിഹാരം ലഭിക്കാൻ രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷനറുടെ സര്‍ട്ടിഫിക്കറ്റും വനംവകുപ്പ് സ്വീകരിക്കും. നിലവില്‍ സിവില്‍ സര്‍ജൻ റാങ്കില്‍ കുറയാത്ത സര്‍ക്കാര്‍ മെഡിക്കല്‍ ഓഫിസറുടെ സാക്ഷ്യപത്രം നിര്‍ബന്ധമായിരുന്നു. ഇതില്‍ ഭേദഗതി വരുത്താൻ മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
നഷ്ടപരിഹാരത്തിനുള്ള അപേക്ഷയ്ക്കൊപ്പം സര്‍ക്കാര്‍ മെഡിക്കല്‍ ഓഫിസറുടെയോ ചികിത്സിച്ച രജിസ്റ്റേഡ് ഡോക്ടറുടെയോ സാക്ഷ്യപത്രം നല്‍കിയാല്‍ മതിയാകും. വനത്തിന് പുറത്ത് പാമ്ബു കടിയേറ്റുള്ള മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് 2 ലക്ഷം രൂപയും വനത്തിനുള്ളില്‍ പാമ്ബുകടിയേറ്റു മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപയുമാണ് നഷ്ടപരിഹാരം. ഓണ്‍ലൈൻ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. വനത്തിനുള്ളിലുള്ള മരണങ്ങളില്‍ നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കുമ്ബോള്‍, സിവില്‍ സര്‍ജൻ റാങ്കില്‍ കുറയാത്ത സര്‍ക്കാര്‍ മെഡിക്കല്‍ ഓഫിസറുടെ സാക്ഷ്യപത്രം നിര്‍ബന്ധമാണ്. ഇതില്‍ മാറ്റം വരുത്തിയിട്ടില്ല.