ചെന്നൈ: തേനിയില്‍ കോടതിക്ക് മുന്നില്‍ ഭാര്യയെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് പിടിയില്‍ .വിവാഹമോചന കേസില്‍ ഭാര്യ ഹാജരാകാൻ എത്തിയപ്പോഴായിരുന്നു കൊലപാതകശ്രമം നടന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവതി തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. തേനി ജില്ലയിലെ ദേവറാമില്‍ കോടതിക്ക് മുന്നില്‍ പട്ടാപ്പകലാണ് കൊലപാതക ശ്രമം നടന്നത്. പ്രദേശവാസിയായ രമേഷ് മണിമല എന്നയാളാണ് സ്വന്തം ഭാര്യയെ കാറടിപ്പിച്ചു കൊല്ലാൻ ക്വട്ടേഷൻ നല്‍കിയത്.
കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ഇയാളും ഭാര്യയും പിരിഞ്ഞാണ് താമസിക്കുന്നത്. ഇതിനിടെ ഭാര്യ വിവാഹമോചന കേസ് നല്‍കി. തുടര്‍ന്ന് ഭാര്യയെ കൊല്ലാൻ രമേശ് തീരുമാനിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയെ തേനി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
നാട്ടുകാര്‍ പിടികൂടിയ പാണ്ടിദുരൈയെ പോലീസിന് കൈമാറി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് യുവതിയുടെ ഭര്‍ത്താവാണ് കൊലപാതകം ആസൂത്രണം ചെയ്തത് മനസ്സിലാക്കിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഡിഎസ്പി പെരിയ സ്വാമിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഭര്‍ത്താവ് രമേശ് മണിമലയെ പിടികൂടി.