Home Featured പ്രണയത്തിന് തടസം; രണ്ടര വയസുകാരനെ മാതാവും കാമുകനും ചേര്‍ന്ന് അടിച്ചു കൊലപ്പെടുത്തി

പ്രണയത്തിന് തടസം; രണ്ടര വയസുകാരനെ മാതാവും കാമുകനും ചേര്‍ന്ന് അടിച്ചു കൊലപ്പെടുത്തി

by jameema shabeer

തമിഴ്നാട് ചെന്നൈയില്‍ രണ്ടര വയസുകാരനെ മാതാവും കാമുകനും ചേര്‍ന്ന് അടിച്ചു കൊലപ്പെടുത്തി. പ്രണയത്തിന് തടസമായതോടെയാണ് മകനെ ക്രൂരമായി കൊലപ്പെടുത്തിയത്.

മാങ്കാട് സ്വദേശി ലാവണ്യയും കാമുകൻ മണികണ്ഠനും ചേര്‍ന്നാണ് സര്‍വേശ്വരനെന്ന രണ്ടര വയസുകാരനെ അടിച്ചു കൊലപ്പെടുത്തിയത്. രണ്ടുപേരെയും മാങ്കാട് പൊലീസ് അറസ്റ്റു ചെയ്തു.

തലയ്ക്ക് ഗുരുതര പരുക്കേറ്റ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ബൈക്കില്‍ നിന്നു വീണുവെന്നായിരുന്നു ഇരുവരും പറഞ്ഞത്. ചികിത്സയ്ക്കിടെ കുട്ടി മരിച്ചു. മകൻ്റെ മരണത്തില്‍ സംശയം ഉന്നയിച്ച്‌ പിതാവ് ശെല്‍വപ്രകാശ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാങ്കാട് പൊലിസ് കേസെടുത്തത്. താഴെ വീഴുമ്ബോള്‍ ഉണ്ടാകുന്ന മുറിവുകളല്ല ശരീരത്തിലും തലയിലുമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.

സംശയത്തിൻ്റെ പേരില്‍ ലാവണ്യയെയയും മണികണ്ഠനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയതതോടെ, സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഭര്‍ത്താവ് സെല്‍വപ്രകാശുമായി പിണങ്ങി കഴിഞ്ഞിരുന്ന ലാവണ്യ, മണികണ്ഠനുമായി അടുപ്പത്തിലായി. ബന്ധത്തിന് മകൻ തടസമായതോടെയാണ് ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്.

You may also like

error: Content is protected !!
Join Our Whatsapp