Home Featured മധുരയില്‍ മാരത്തോണ്‍ ഓട്ടം പൂര്‍ത്തിയാക്കിയ എഞ്ചിനീയറിങ് വിദ്യാര്‍ഥി ഹൃദയാഘാതം മൂലം മരിച്ചു

മധുരയില്‍ മാരത്തോണ്‍ ഓട്ടം പൂര്‍ത്തിയാക്കിയ എഞ്ചിനീയറിങ് വിദ്യാര്‍ഥി ഹൃദയാഘാതം മൂലം മരിച്ചു

by jameema shabeer

മധുര: തമിഴ്‌നാട്ടിലെ മധുരയില്‍ മാരത്തോണ്‍ ഓട്ടത്തില്‍ പങ്കെടുത്ത 20 കാരൻ ഹൃദയാഘാതം മൂലം മരിച്ചു. ഞായറാഴ്ച നടന്ന ‘ഉതിരം 2023’ രക്തദാന മാരത്തണില്‍ പങ്കെടുത്ത കല്ലുറിച്ചി സ്വദേശി ദിനേശ് കുമാറാണ് മരിച്ചത്.

ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യനും വാണിജ്യ നികുതി രജിസ്‌ട്രേഷൻ മന്ത്രി പി മൂര്‍ത്തിയും ചേര്‍ന്നായിരുന്നു മാരത്തണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തത്.

രാവിലെ തന്നെ മാരത്തണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ദിനേശ് ഒരു മണിക്കൂറോളം ആരോഗ്യവാനാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ പിന്നീട് അസ്വസ്ഥത തോന്നിയ അദ്ദേഹം വിശ്രമ മുറിയിലേക്ക് പോകുകയായിരുന്നു. കുറച്ച്‌ കഴിഞ്ഞതിന് ശേഷം അപസ്മാരം ബാധിച്ച നിലയില്‍ കണ്ടെത്തിയ ദിനേശിനെ സുഹൃത്തുക്കള്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.

അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ദിനേശിന് ഹൃദയാഘാതമുണ്ടായെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും രാവിലെ 10:45 ന് അദ്ദേഹം മരിച്ചതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ മരണകാരണം വ്യക്തമാകുകയൊള്ളൂവെന്നാണ് പൊലീസ് പറയുന്നത്. മധുരയിലെ ഒരു സ്വകാര്യ കോളേജില്‍ എഞ്ചിനീയറിംഗ് കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് ദിനേശ് കുമാര്‍.

You may also like

error: Content is protected !!
Join Our Whatsapp