ചെന്നൈ: സ്വർണത്താലിമാലയുടെ തൂക്കം കൂടിയെന്ന പേരിൽ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ അപമാനിച്ചുവെന്ന പരാതിയുമായി യാത്രക്കാരി. മലേഷ്യയിൽ നിന്നുള്ള തമിഴ് വംശജയാണ് സാമൂഹിക മാധ്യമത്തിലൂടെ പരാതി ഉന്നയിച്ചത്. താലിമാല ഊരി നോക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അതിന് സാധിക്കില്ലെന്ന് പറഞ്ഞതോടെ പരിഹസിച്ചുവെന്നും അന്വേഷണമെന്ന പേരിൽ മാനസികമായി പീഡിപ്പിച്ചുവെന്നും ഇവർ പറഞ്ഞു.
മാലയുടെ തൂക്കം കൂടുതലായിരിക്കുമെന്ന് പറഞ്ഞാണ് അഴിച്ചു കാണിക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ താലിമാലയായതിനാൽ അഴിക്കാൻ സാധിക്കില്ലെന്നു കൂടുതൽ ആഭരണം ധരിച്ചിട്ടില്ലെന്നും പറഞ്ഞുവെങ്കിലും പരിഹസിക്കുകയും നിങ്ങൾ വിദേശിയാണെന്ന് പറഞ്ഞ് അപമാനിച്ചുവെന്നും യുവതി ആരോപിച്ചു.