ചെന്നൈ: തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസുകളുടെ കളർ ഇളം മഞ്ഞയാക്കുന്നു.നിലവിൽ സിൽവർ, നീല കളറുകളിലാണ് ബസുകൾ സർവീസ് നടത്തുന്നത്.സർക്കാർ ശനിയാഴ്ചയാണ് കളർമാറ്റാൻ തീരുമാനിച്ചത്. ഇതിനായി ടെൻഡർ നൽകി.
മഞ്ഞുരുകി, 37 വര്‍ഷം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
37 വര്‍ഷങ്ങള്‍ക്ക് മുമ്ബ് കാണാതായ ജര്‍മ്മൻ പര്‍വതാരോഹകന്റെ മൃതദേഹാവശിഷ്ടങ്ങള്‍ സ്വിറ്റ്സര്‍ലൻഡിലെ മാറ്റര്‍ഹോണ്‍ പര്‍വതത്തിന് സമീപമുള്ള തിയോഡല്‍ ഹിമാനിയില്‍ കണ്ടെത്തി.ഹിമാനിയിലെ മഞ്ഞ് ഉരുകിയതോടെയാണ് മൂന്ന് പതിറ്റാണ്ടായി കാണാമറയത്തായിരുന്ന ശരീരം പുറംലോകത്തെത്തിയത്. മേഖലയിലെത്തിയ ഒരു പര്‍വതാരോഹക സംഘമാണ് ശരീരം കണ്ടെത്തിയത്.ഡി.എൻ.എ ടെസ്റ്റിലൂടെയാണ് കാണാതായ ജര്‍മ്മൻ ഹൈക്കറുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞത്.
1986 സെപ്തംബറില്‍ മാറ്റര്‍ഹോണ്‍ പര്‍വതത്തില്‍ വച്ച് കാണാതാകുമ്ബോള്‍ ഇദ്ദേഹത്തിന് 38 വയസായിരുന്നു. ഇദ്ദേഹത്തിന്റെ പേരോ മറ്റ് വിവരങ്ങളോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അതേ സമയം, മുമ്ബും സ്വിസ് ഹിമാനികളില്‍ മഞ്ഞുരുകിയതിന്റെ ഫലമായി പതിറ്റാണ്ടുകളായി മറഞ്ഞുകിടന്ന മൃതദേഹങ്ങളും വിമാനാവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.1970ല്‍ മാറ്റര്‍ഹോണിലുണ്ടായ ഹിമക്കാറ്റിനിടെ കാണാതായ രണ്ട് ജാപ്പനീസ് ഹൈക്കര്‍മാരുടെ മൃതദേഹം 2015ല്‍ കണ്ടെത്തിയിരുന്നു.
ഇതേ മേഖലയില്‍ വച്ച് 1979ല്‍ അപ്രത്യക്ഷനായ ബ്രിട്ടീഷ് സാഹസികൻ ജോനഥാൻ കോണ്‍വില്ലിന്റെ മൃതശരീരം 2014ല്‍ ഒരു ഹെലികോപ്റ്റര്‍ പൈലറ്റ് കണ്ടെത്തിയിരുന്നു. 1968ല്‍ തകര്‍ന്നുവീണ ഒരു ചെറുവിമാനത്തിന്റെ അവശിഷ്ടം കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നു.1,400 ഹിമാനികളാണ് സ്വിറ്റ്സര്‍ലൻഡിലുള്ളത്. യൂറോപ്യൻ ആല്‍പ്സ് ഹിമാനികളുടെ ആകെയെണ്ണത്തിന്റെ ഏകദേശം പകുതിയോളം വരും ഇത്. നിലവില്‍ യൂറോപ്പില്‍ താപനില ഗണ്യമായി ഉയരുന്നതിനാല്‍ സ്വിസ് ഹിമാനികളില്‍ മഞ്ഞുരുകുന്നത് ആശങ്കാജനകമാംവിധം വര്‍ദ്ധിച്ചിരിക്കുകയാണ്.