ചെന്നൈ: തിരുച്ചിറപ്പള്ളിയിലെ പ്രസിദ്ധമായ ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രത്തിലെ ഗോപുരത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല.
ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നു. അതിനിടെയാണ് കിഴക്കേ പ്രവേശന കവാടത്തിലെ ഗോപുരത്തിന്റെ ഒരുഭാഗം തകര്‍ന്നത്.98 ലക്ഷം രൂപ ചെലവഴിച്ച് നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും പഴമ നിലനിര്‍ത്തിക്കൊണ്ടുതന്നെ തകര്‍ന്ന ഭാഗം പുനര്‍നിര്‍മിക്കുമെന്നും അധികൃതര്‍ പറഞ്ഞു.