Home Featured ‘ലിയോ’യ്‍ക്ക് രണ്ട് ഭാഗങ്ങളുണ്ടാകുമെന്ന് റിപ്പോർട്ട്

‘ലിയോ’യ്‍ക്ക് രണ്ട് ഭാഗങ്ങളുണ്ടാകുമെന്ന് റിപ്പോർട്ട്

by jameema shabeer

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണ് ‘ലിയോ’. വിജയ്‍ ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ നായകനാകുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടുതന്നെ ഓരോ അപ്‍ഡേറ്റും ചര്‍ച്ചയാകുന്നു. ഇപ്പോഴിതാ വിജയ് ചിത്രത്തിന് രണ്ട്  ഭാഗങ്ങള്‍ ഉണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

‘ലിയോ’യ്‍ക്ക് രണ്ട് ഭാഗങ്ങളുണ്ടെങ്കില്‍ വിജയ് ചിത്രങ്ങളില്‍ അത് ചരിത്രമാകും. ഇതുവരെ വിജയ്‍യുടെ ചിത്രങ്ങള്‍ രണ്ട് ഭാഗങ്ങള്‍ ഉണ്ടായിട്ടില്ല. കശ്‍മീരിലായിരുന്നു ‘ലിയോ’യുടെ ആദ്യ ഷെഡ്യൂള്‍. ലോകേഷ് കനകരാജും രത്‍നകുമാറുമാണ് ചിത്ര തിരക്കഥ എഴുതിയിരിക്കുന്നത്. ‘ലിയോ’യുടെ ചിത്രീകരണം പൂര്‍ത്തിയായതായി അറിയിച്ച് രംഗത്ത് എത്തിയിരുന്നു ലോകേഷ് കനകരാജ്. ആറ് മാസങ്ങളില്‍ 125 ദിവസത്തെ സിനിമാ ചിത്രീകരണം. സിനിമയ്‍ക്കായി സമര്‍പ്പിച്ചവര്‍ക്ക് താൻ നന്ദി പറയുകയാണെന്നും ലോകേഷ് കനകരാജ് വ്യക്തമാക്കുന്നു. എല്ലാവരിലും അഭിമാനം തോന്നുന്നു എന്നുമാണ് ‘ലിയോ’യുടെ സംവിധായകൻ ലോകേഷ് കനകരാജ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ്‍യുടെ നായികയാകുന്നത് തൃഷയാണ്. വിജയ്‍യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘ലിയോ’യ്‍ക്കുണ്ട്. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, മൻസൂര്‍ അലി ഖാൻ, സാൻഡി മാസ്റ്റര്‍, ബാബു ആന്റണി, മനോബാല, ജോര്‍ജ്, അഭിരാമി വെങ്കടാചലം, ഡെൻസില്‍ സ്‍മിത്ത്, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ് തുടങ്ങിവരും വിജയ് നായകനായ ‘ലിയോ’യില്‍ വേഷമിടുന്നു. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ രജനികാന്ത് നായകനാകും എന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

You may also like

error: Content is protected !!
Join Our Whatsapp