ചെന്നൈ: നീറ്റില്‍ മകൻ പരാജയപ്പെട്ടതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ അച്ഛനും മകനും ആത്മഹത്യ ചെയ്തതിന് പിന്നാലെ മെഡിക്കല്‍ പ്രവേശന പരീക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ പ്രതിഷേധം. ചെന്നൈയിലാണ് ഒരു ദിവസത്തെ നിരാഹാര സത്യാഗ്രഹ സമരം ഡി.എം.കെ സംഘടിപ്പിക്കുന്നത്.
തമിഴ്നാടിനെ നീറ്റില്‍ നിന്നും ഒഴിവാക്കാൻ കേന്ദ്രസര്‍ക്കാര്‍ തയാറാവുന്നില്ലെന്നും ഇതാണ് സംസ്ഥാനത്തെ വിദ്യാര്‍ഥികളുടെ ആത്മഹത്യക്ക് കാരണമെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് ഡി.എം.കെയുടെ നേതൃത്വത്തില്‍ നിരാഹാര സത്യാഗ്രഹം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന നിരാഹാര സത്യാഗ്രഹം നയിക്കുന്നത് ഉദയനിധി സ്റ്റാലിനാണ്. മന്ത്രിമാരായ പി.കെ ശേഖര്‍ ബാബു, സുബ്രമണ്യൻ എന്നിവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.