ചെന്നൈ ∙ കൊറോണ വൈറസിന്റെ പുതിയ വകഭേദം സംസ്ഥാനത്തെ ബാധിച്ചിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും പൊതുജനാരോഗ്യ ഡയറക്ടർ ടി.എസ്.സെൽവ വിനായകം അറിയിച്ചു. വിദേശ രാജ്യങ്ങളിൽ പുതിയ വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഡയറക്ടറുടെ പ്രതികരണം. പുതിയ വകഭേദവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ വകുപ്പ് പ്രത്യേക മാർഗ നിർദേശമൊന്നും നൽകിയിട്ടില്ല. സംസ്ഥാനത്ത് നിലവിൽ 2 പേർക്കാണു കോവിഡ് ബാധിച്ചിട്ടുള്ളത്. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ സാംപിളുകൾ വിശദ പരിശോധിക്കുമെന്നും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടോയെന്നു കണ്ടെത്തുമെന്നും സെൽവ വിനായകം പറഞ്ഞു.