Home Featured അഞ്ചുദിവസത്തെ ആഘോഷവുമായി ചെന്നൈ മലയാളി ക്ലബ്ബ്

അഞ്ചുദിവസത്തെ ആഘോഷവുമായി ചെന്നൈ മലയാളി ക്ലബ്ബ്

by jameema shabeer

ചെന്നൈ: ഓണാഘോഷത്തിന്റെ ഭാഗമായി മലയാളി ക്ലബ്ബ് അഞ്ചുദിവസം നീണ്ട വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കും. 25-ന് വൈകീട്ട് ആറിന് ചലച്ചിത്രനടൻ മുകേഷ് ഉദ്ഘാടനം ചെയ്യും. തുടർന്ന് മോഹിനിയാട്ടം, കേരളീയനൃത്തങ്ങൾ എന്നിവ അരങ്ങേറും. രണ്ടാംദിവസമായ ശനിയാഴ്ച ശബ്ദ മായിക കാഴ്ചയായ ‘സൗണ്ട് ഇല്യൂഷനും’ മദിരാശി കേരളസമാജത്തിന്റെ ‘ഉച്ചലനം’ നാടകവും ഉണ്ടായിരിക്കും. മൂന്നാംദിവസമായ ഞായറാഴ്ച നടക്കുന്ന ‘പാട്ടിന്റെ പാലാഴി’യിൽ ഓണപ്പാട്ടുകളും അതിനു ചുവടുവെച്ചുളള നൃത്താവിഷ്‌കാരവും നടക്കും. തിങ്കളാഴ്ച പുലിക്കളിയും ചെണ്ടമേളവും മഹാബലി എഴുന്നള്ളത്തുമാണ് അരങ്ങേറുക. തിരുവോണദിവസത്തെ പരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രസംവിധായകൻ പ്രിയദർശൻ നിർവഹിക്കും.

ക്ലബ്ബിലെ വനിതാ വിഭാഗത്തിന്റെ കൈകൊട്ടിക്കളിയും നാടൻപാട്ട് കലാകാരൻ ജനാർദനൻ പുതുശ്ശേരിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ തനതു നാടൻകലകളുടെ രംഗാവിഷ്കാരവും അരങ്ങേറും. 25 മുതൽ 29 വരെ ദിവസവും ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കുന്നുണ്ട്. ദിവസവും പായസവും ലഭ്യമാവും. സദ്യ മുൻകൂട്ടി ഓർഡർചെയ്യാം.

വസ്ത്രങ്ങളും ഗൃഹോപകരണസാമഗ്രികളുടെയും പ്രദർശനവും ഒരുക്കുന്നുണ്ട്. പതിനഞ്ചോളം സ്റ്റാളുകൾ പ്രവർത്തിക്കും. നാട്ടിൽനിന്നുമുള്ള പ്രത്യേക ഓണവിഭവങ്ങൾ ഉൾപ്പെടുത്തി ക്ലബ്ബിന്റെ തനതുസ്റ്റാളും ഉണ്ടായിരിക്കും.

You may also like

error: Content is protected !!
Join Our Whatsapp