Home Featured തമിഴ്നാട് എൻജിനിയറിങ് പ്രവേശനം: മൂന്നാംഘട്ട കൗൺസലിങ് തുടങ്ങി

തമിഴ്നാട് എൻജിനിയറിങ് പ്രവേശനം: മൂന്നാംഘട്ട കൗൺസലിങ് തുടങ്ങി

by jameema shabeer

ചെന്നൈ: തമിഴ്‌നാട് എൻജിനിയറിങ് പ്രവേശനത്തിനായുള്ള മൂന്നാംഘട്ട കൗൺസലിങ് ചൊവ്വാഴ്ച തുടങ്ങി. ഒന്നും രണ്ടും ഘട്ടങ്ങളിലെ കൗൺസലിങ്ങിൽ 50,000 വിദ്യാർഥികൾക്ക് അലോട്‌മെന്റ് ലഭിച്ചിരുന്നു.

മൂന്നാംഘട്ടത്തോടെ കൗൺസലിങ് നടപടികൾ പൂർത്തിയാകും. കൗൺസലിങ് 24-ന് വൈകീട്ട് അഞ്ചുവരെ തുടരും. 141.86 നും 77.50 നും ഇടയിൽ കട്ട് ഓഫ് മാർക്ക് നേടിയ 89,694 വിദ്യാർഥികൾ ഇതിൽ പങ്കെടുക്കാൻ അർഹരായിട്ടുണ്ടെന്ന് ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ വൃത്തങ്ങൾ അറിയിച്ചു.

You may also like

error: Content is protected !!
Join Our Whatsapp