Home Featured ‘വിലകുറഞ്ഞ രാഷ്ട്രീയ നേട്ടത്തിനായി ദേശീയ അവാര്‍ഡുകളുടെ വില കളയരുത്’; വിമര്‍ശിച്ച്‌ എം കെ സ്റ്റാലിന്‍

‘വിലകുറഞ്ഞ രാഷ്ട്രീയ നേട്ടത്തിനായി ദേശീയ അവാര്‍ഡുകളുടെ വില കളയരുത്’; വിമര്‍ശിച്ച്‌ എം കെ സ്റ്റാലിന്‍

by jameema shabeer

‘കശ്മീര്‍ ഫയല്‍സിന്’ ദേശീയ ചലച്ചിത്ര പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വിലകുറഞ്ഞ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ദേശീയ അവാര്‍ഡുകളുടെ വില കളയരുതെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഇന്നലെയാണ് 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

‘ ദ കശ്മീര്‍ ഫയല്‍സിന്’ ദേശീയ അവാര്‍ഡ് നല്‍കിയത് തന്നെ അത്ഭുപ്പെടുത്തിയെന്ന് സ്റ്റാലിന്‍ പറഞ്ഞു. സിനിമാ-സാഹിത്യ പുരസ്‌കാരങ്ങളില്‍ രാഷ്ട്രീയ ചായ്‌വ് ഇല്ലാത്തതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏറ്റവും മികച്ച തമിഴ് ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ‘കടൈസി വ്യവസായി’യുടെ അണിയറ പ്രവര്‍ത്തകരെയും നടന്മാരായ വിജയ് സേതുപതി, മണികണ്ഠന്‍ എന്നിവരെയും മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ട ശ്രേയാഘോഷല്‍, പ്രത്യേക ജൂറി പുരസ്‌കാരം നേടിയ സംഗീത സംവിധായകന്‍ ശ്രീകാന്ത് ദേവ, മികച്ച വിദ്യാഭ്യാസ ചലച്ചിത്ര വിഭാഗത്തില്‍ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ‘സിര്‍പ്പി’കളുടെ അണിയപ്രവര്‍ത്തകരെയും എം കെ സ്റ്റാലിന്‍ അഭിനന്ദിച്ചു.

You may also like

error: Content is protected !!
Join Our Whatsapp