Home Featured 16 കോടിയുടെ തട്ടിപ്പ്; തമിഴ് സിനിമ നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖര്‍ അറസ്റ്റില്‍

16 കോടിയുടെ തട്ടിപ്പ്; തമിഴ് സിനിമ നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖര്‍ അറസ്റ്റില്‍

by jameema shabeer

ചെന്നൈ: പ്രമുഖ തമിഴ് ചലച്ചിത്ര നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. വ്യവസായിയെ കബളിപ്പിച്ച്‌ 16 കോടി തട്ടിയെടുത്ത കേസിലാണ് രവീന്ദറിനെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തമിഴിലെ പ്രശസ്ത നിര്‍മാണ കമ്ബനിയായ ലിബ്ര പ്രൊഡക്ഷന്‍സിന്‍റെ ഉടമസ്ഥനാണ് രവീന്ദര്‍.

മാലിന്യത്തെ ഊര്‍ജമാക്കി മാറ്റുന്ന പദ്ധതിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയത് എന്നാണ് സെൻട്രല്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ച പരാതിയില്‍ പറയുന്നത്. 2020 ഒക്ടോബറിലാണ് പരാതിക്കാസ്പദമായ സംഭവം നടക്കുന്നത്. സെപ്റ്റംബര്‍ 17-ന് ഇരുകക്ഷികളും നിക്ഷേപ കരാറില്‍ ഏര്‍പ്പെടുകയും 15,83,20,000 രൂപ ബാലാജി നല്‍കുകയും ചെയ്തു.എന്നാല്‍ തുക കൈപ്പറ്റിയ ശേഷം രവീന്ദര്‍ ബിസിനസ് ആരംഭിക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്തില്ല എന്നാണ് പരാതിയില്‍ പറയുന്നത്. പോലീസ് അന്വേഷണത്തില്‍ ബാലാജിയില്‍ നിന്ന് നിക്ഷേപം തട്ടിയെടുക്കാൻ രവീന്ദര്‍ വ്യാജരേഖയുണ്ടാക്കിയതായി കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

അന്വേഷണത്തില്‍ രവീന്ദര്‍ വ്യാജരേഖ ചമച്ചതായി കണ്ടെത്തിയിട്ടുണ്ട്. കമ്മീഷണര്‍ സന്ദീപ് റായ് റാത്തോഡിന്‍റെ നിര്‍ദേശപ്രകാരം ഒളിവില്‍പ്പോയ പ്രതിയെ ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തിട്ടുണ്ട്. മുരുങ്ങാക്കായ് ചിപ്സ്, സുട്ട കഥൈ,നളനും നന്ദിനിയും തുടങ്ങി നിരവധി ചിത്രങ്ങളുടെ നിര്‍മാതാവാണ് രവീന്ദര്‍. കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹം നടി മഹാലക്ഷ്മിയെ വിവാഹം കഴിക്കുന്നത്.

You may also like

error: Content is protected !!
Join Our Whatsapp