ഗൂഡല്ലൂര്‍: വീട്ടില്‍നിന്ന് കടയിലേക്ക് പുറപ്പെട്ട യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു.ചേരമ്ബാടി കോരഞ്ചാല്‍ ചപ്പിന്തോടിലെ കുമാര്‍(46) നേയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നര മണിയോടെ കാട്ടാന കൊലപ്പെടുത്തിയത്.
ഓട്ടോ ഡ്രൈവറായിരുന്ന കുമാര്‍ രോഗംമൂലം ശരീരംതളര്‍ന്ന് ചികിത്സക്ക് ശേഷം ഇപ്പോഴാണ് നടക്കാൻ തുടങ്ങിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ആന ആക്രമിച്ച വിവരം അറിഞ്ഞ വനപാലകര്‍ എത്തി മൃതദേഹം വാരിയെടുത്ത് പന്തല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വനപാലകരുടെ മനുഷ്യത്വരഹിതമായ ചെയ്തിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
നാട്ടുകാരും ബന്ധുക്കളും ചേരമ്ബാടി ചുങ്കത്ത് റോഡ് ഉപരോധം നടത്തി. കുമാറിന്റെ ഭാര്യ:രാധിക. മക്കള്‍:നന്ദിനി,സഞ്ചയ്. ഇതേഭാഗത്ത് വെച്ച് ഒന്നരമാസം മുമ്ബ് സുനിത എന്ന യുവതിയും കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്തായി 14 ഓളം കാട്ടാന കൂട്ടമാണ് ആഴ്ചകളോളം തമ്ബടിച്ചിരിക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.