Home Featured ബസില്‍ തൂങ്ങിനിന്ന് യാത്രചെയ്ത വിദ്യാര്‍ത്ഥികളെ ബസ് തടഞ്ഞുനിര്‍ത്തി അടിച്ചു; നടി രഞ്ജന നാച്ചിയാര്‍ അറസ്റ്റില്‍

ബസില്‍ തൂങ്ങിനിന്ന് യാത്രചെയ്ത വിദ്യാര്‍ത്ഥികളെ ബസ് തടഞ്ഞുനിര്‍ത്തി അടിച്ചു; നടി രഞ്ജന നാച്ചിയാര്‍ അറസ്റ്റില്‍

by jameema shabeer

ചെന്നൈ:ചെന്നൈയിലെ സ്റ്റേറ്റ് ബസില്‍ തൂങ്ങിനിന്ന് യാത്ര ചെയ്ത വിദ്യാര്‍ത്ഥികളെ ബസ് തടഞ്ഞ് അടിച്ചതിന് നടിയും അഭിഭാഷകയും ബി.ജെ.പി നേതാവുമായ രഞ്ജന നാച്ചിയാര്‍ അറസ്റ്റില്‍. കെറുമ്ബാക്കത്ത് കഴിഞ്ഞദിവസമാണ് സംഭവം നടന്നത് .

കുണ്‍ട്രത്തൂര്‍ നിന്ന് പോരൂരിലേക്ക് പോകുകയായിരുന്ന സ്റ്റേറ്റ് ബസില്‍ വിദ്യാര്‍ത്ഥികള്‍ അപകടകരമായ രീതിയില്‍ യാത്രചെയ്യുന്നത് ആ വഴി കാറില്‍ പോകുകയായിരുന്ന രഞ്ജനയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ബസ് തടയുകയും ഇറങ്ങാൻ കൂട്ടാക്കാതിരുന്ന വിദ്യാര്‍ത്ഥികളിലൊരാളെ അടിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് രഞ്ജന അറസ്റ്റിലായത്.

മാങ്കാട്ട് പോലീസാണ് രഞ്ജനയെ അവരുടെ വസതിയിലെത്തി അറസ്റ്റ് ചെയ്തത്. കുട്ടികളെ ഉപദ്രവിച്ചതിനും ബസ് ജീവനക്കാരോട് മോശമായി പെരുമാറിയതിനുമാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്.

You may also like

error: Content is protected !!
Join Our Whatsapp