ചെന്നൈ: ചെന്നൈ തുറമുഖത്ത് കപ്പിലിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഒഡീഷയില്‍നിന്നെത്തിയ എണ്ണക്കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. അറ്റകുറ്റപ്പണിക്കിടെ കപ്പലിലെ ഗ്യാസ് പൈപ്പ്‌ലൈൻ പൊട്ടിയാണ് അപകടമുണ്ടായത്. ചികിത്സയിലുള് മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.
തടയാര്‍പേട്ട് സ്വദേശി സഹായ് തങ്കരാജ് ആണ് മരിച്ചത്. ജോഷ്വ, രാജേഷ്, പുഷ്പലിംഗം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിലെ അറ്റകുറ്റപ്പണിക്കിടെയാണ് എണ്ണക്കപ്പലില്‍ പൊട്ടിത്തെറിയുണ്ടായത്. കപ്പലിലെ ഗ്യാസ് പൈപ്പ് ലൈനോട് ചേര്‍ന്ന ഭാഗത്തെ ബോള്‍ട്ട് അഴിച്ചുമാറ്റുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.