Home Featured ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളാക്കി; ഭാര്യയയും കാമുകനും അറസ്റ്റില്‍

ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളാക്കി; ഭാര്യയയും കാമുകനും അറസ്റ്റില്‍

by jameema shabeer

ചെന്നൈ: തമിഴ്നാട്ടില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി കഷണങ്ങളായിക്കിയ സംഭവത്തില്‍ സ്ത്രീയെയും കാമുകനെയും അറസ്റ്റ് ചെയ്തു. തമിഴ്നാട് ട്രിച്ചിയിലാണ് ക്രൂര സംഭവം. പ്രദേശത്ത് പൂക്കള്‍ വില്‍ക്കുന്ന പ്രഭു എന്നയാളെയാണ്കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രഭുവിന്റെ ഭാര്യ വിനോദിനി, കാമുകൻ ഭാരതി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അവരുടെ സഹായികളായ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിനോദിനിയും ഭാരതിയുമായുള്ള ബന്ധത്തെ കുറിച്ച്‌ പ്രഭു അറിഞ്ഞതാണ് കൊലപാതകത്തിന് പിന്നിലെ കാരണം. പ്രതിയായ വിനോദിനി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പ്രഭുവിന് അമിതമായി ഉറക്കഗുളിക നല്‍കിയ ശേഷം സുഹൃത്തുക്കളുടെ സഹായത്തോടെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. മരിച്ചുവെന്ന് ഉറപ്പാക്കിയ ശേശം ട്രിച്ചി-മധുര ഹൈവേയില്‍ വെച്ച്‌ മൃതദേഹം സംസ്കരിക്കാനായിരുന്നു പ്രതികളുടെ ഉദ്ദേശം. എന്നാല്‍ മഴ കാരണം പദ്ധതി നടപ്പിലാകാതായതോടെ മൃതദേഹം മുറിച്ച്‌ കഷണങ്ങളാക്കി പുഴയിലെറിഞ്ഞു.

You may also like

error: Content is protected !!
Join Our Whatsapp