ചെന്നൈ: ശക്തമായ കാറ്റിലും മഴയിലും ചെന്നൈ നഗരത്തിലും പരിസരപ്രദേശത്തും വന്‍നാശനഷ്ടം. രാത്രി പെയ്ത മഴയില്‍ നഗരത്തിെൻറ പ്രധാനമേഖലയില്‍ വെള്ളം കയറി. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കഞ്ചീപുരം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം നിലവില്‍ വെള്ളം കയറിയ സ്ഥിതിയാണ്. വിവിധ മെട്രോ സ്റ്റേഷനുകളിലേക്കുള്ള പ്രവേശനവും വെള്ളം കയറിയതിനാല്‍ മുടങ്ങിയിരിക്കുകയാണ്. നിലവില്‍, ആവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് ആളുകള്‍ റോഡിലിറങ്ങുന്നത്. അത്യാവശമെങ്കില്‍ മാത്രം പുറത്തിറങ്ങാനുള്ള നിര്‍ദേശം ജനങ്ങള്‍ക്കും കെെമാറിയിട്ടുണ്ട്. അതിനിടെ, ഹസന്‍ തടാകത്തിന് സമീപം മുതലയിറങ്ങിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വഴിയാത്രക്കാരാണ് മുതലയെ കണ്ടത്. വിവരം പോലീസില്‍ അറിയിച്ചിട്ടുണ്ട്.
മുൻകരുതലായി ചെെന്നെ അടക്കമുള്ള നാല് ജില്ലകളില്‍ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചിരിക്കയാണ്. സ്വകാര്യസ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ചെന്നൈയിലുള്‍പ്പെടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ അനാവശ്യമായി ആരും പുറത്തിറങ്ങുതെന്ന് മുന്നറിയിപ്പുണ്ട്. അടിയന്ത സഹായത്തിനായി രക്ഷാദൗത്യ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നലെ രൂപപ്പെട്ട ചുഴലിക്കാറ്റ് നിലവില്‍ വടക്കൻ തമിഴ്നാട് ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. നാളെ പുലര്‍ച്ചെയോടെ ആന്ധ്രപ്രദേശിലെ നെല്ലൂരിനും മചിലിപട്ടണത്തിനും ഇടയില്‍ കരതൊടുമെന്നാണ് കരുതുന്നത്. ഇതിനിടെ, കേരളത്തിലേക്കുള്‍പ്പെടെയുള്ള 118 ട്രെയിനുകള്‍ റദ്ധാക്കിയിരിക്കുകയാണ്.
ചുഴലിക്കാറ്റ് ഏകദേശം ദിവസങ്ങളോളം കനത്ത മഴക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. കാറ്റിെൻറ വേഗത മണിക്കൂറില്‍ 80-90 കി.മീ വരെ ഉയരാം, മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ ആഞ്ഞടിക്കും.