ചെന്നൈ: നഗരത്തിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന 2 ഡോക്ടര്‍മാര്‍ 2 ദിവസത്തിനിടെ മരിച്ച നിലയില്‍. മണിക്കൂറുകള്‍ നീണ്ട ഷിഫ്റ്റുകള്‍ കഴിഞ്ഞ് മടങ്ങിയെത്തിയതിനു പിന്നാലെയാണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് ആരോപണം.
മദ്രാസ് മെഡിക്കല്‍ കോളജിലെ (എംഎംസി) ഡോ.മരുതുപാണ്ഡ്യനെ ഞായറാഴ്ചയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയനാവരം ഇഎസ്ഐ ഹോസ്പിറ്റലിലെ ഡോ. സോലൈസാമി ജോലി കഴിഞ്ഞ് മടങ്ങിയെത്തിയതിനു പിന്നാലെയാണ് മരണം സംഭവിച്ചത്.
രണ്ട് ഡോക്ടര്‍മാരും 24 മണിക്കൂര്‍ നീണ്ട ജോലി ഷിഫ്റ്റില്‍നിന്ന് മടങ്ങിയെത്തിയതിനു ശേഷമാണ് മരിച്ചതെന്നാണു പൊലീസിന്റെ വിശദീകരണം. 2 പേര്‍ക്കും അമിത ജോലി ഭാരമുണ്ടായിരുന്നെന്നും കടുത്ത സമ്മര്‍ദത്തിന്റെ ഫലമായി ഹൃദയാഘാതം ഉണ്ടായെന്നുമാണു റിപ്പോര്‍ട്ട്.