ചെന്നൈ: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു മൂന്ന് പേര് മരിച്ചു. തെലങ്കാന സ്വദേശികളാണ് മരിച്ചത്. ശബരിമല ദര്‍ശത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടെയാണ് അപകടം. അപകടത്തില്‍ രണ്ട് പേര് പരിക്കുകളോടെ രക്ഷപ്പെട്ടു. തമിഴ്നാട് തേനിയിലെ ദേവദാനപ്പെട്ടിയില്‍ വെച്ചാണ് അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.