Home Featured തമിഴ് ഹാസ്യ നടന്‍ ബോണ്ടാ മണി അന്തരിച്ചു

തമിഴ് ഹാസ്യ നടന്‍ ബോണ്ടാ മണി അന്തരിച്ചു

by jameema shabeer

ചെന്നൈ: പ്രമുഖ ഹാസ്യ നടൻ ബോണ്ടാ മണി അന്തരിച്ചു. അറുപത് വയസായിരുന്നു. കഴിഞ്ഞ ഒരുവർഷത്തോളമായി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹം ചികിത്സയിൽ ആയിരുന്നുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച രാത്രി പതിനൊന്നരയ്ക്ക് വീട്ടില്‍വച്ച് ബോണ്ട മണി ബോധരഹിതനായി. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുക ആയിരുന്നു. 

ശ്രീലങ്കയിലെ മാന്നാർ ജില്ല സ്വദേശിയാണ് ബോണ്ട മണി. 1991ല്‍ ഭാഗ്യരാജ് സംവിധാനം ചെയ്ത ‘പൗനു പൗനൂതന്‍’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്.  സുന്ദര ട്രാവല്‍സ്, മരുത മല, വിന്നര്‍, വേലായുധം, സില്ല തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം ഹാസ്യവേഷത്തിൽ എത്തി. വടിവേലു, വിവേക് എന്നിവര്‍ക്കൊപ്പം അദ്ദേഹം ചെയ്ത വിവിധ കോമഡി രംഗങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. 2022-ൽ പുറത്തിറങ്ങിയ ‘പരുവ കാതൽ’ എന്ന തമിഴ് ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

വൃക്ക തകരാറിൽ ആയതിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് ബോണ്ട മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരു വൃക്കകളും തകരാറിൽ ആയ അദ്ദേഹം മാസത്തിൽ ഒരിക്കൽ ഡയാലിസിസിനായി ആശുപത്രിയിൽ പോകുമായിരുന്നു. ചികിൽസാ ചെലവുകൾക്കായി നടൻ ബുദ്ധിമുട്ടുന്ന വാര്‍ത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.

സഹായം അഭ്യർത്ഥിച്ച് നടൻ തന്നെ രം​ഗത്തെത്തി. ഇത് ശ്രദ്ധയിൽപ്പട്ട വിജയ് സേതുപതി ഒരുലക്ഷം രൂപ അദ്ദേഹത്തിന് നൽകിയികുന്നു. വടിവേലുവും ചികിത്സ സഹായം ഉറപ്പ് നൽകിയിരുന്നു. ചലച്ചിത്ര നിർമ്മാതാവ് ഇഷാരി കെ. ഗണേഷ് ബോണ്ട മണിയോട് ഓപ്പറേഷനും ഡയാലിസിസിനും വിധേയനാകാൻ പറഞ്ഞതായും ചികിത്സാച്ചെലവിനെക്കുറിച്ച് വിഷമിക്കേണ്ടെന്നും പറഞ്ഞതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ധനുഷ്, സമുദ്രക്കനി തുടങ്ങിയവരും സഹായവുമായി എത്തിയിരുന്നു. 

You may also like

error: Content is protected !!
Join Our Whatsapp