ചെന്നൈ: നടനും ഡിഎംഡികെ സ്ഥാപക നേതാവുമായ വിജയകാന്തിന്റെ വിയോഗ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ അദ്ദേഹത്തിന്റെ സാലിഗ്രാമിലുള്ള വസതിക്ക് മുന്നില്‍ ആരാധക പ്രവാഹം.
വന്‍ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്.ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് വിജയകാന്തിന്റെ അന്ത്യം. കോവിഡും ന്യുമോണിയയും സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.നവംബര്‍ 20 നാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
ഡിസംബറില്‍ അദ്ദേഹം ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയെങ്കിലും ചൊവ്വാഴ്ച വീണ്ടും വിജയകാന്തിനെ ആരോഗ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്കിടെ രാവിലെയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. നില വിഷളായതോടെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു.കാണികള്‍ക്ക് എണ്‍പതുകളിലും തൊണ്ണൂറുകളിലും തമിഴില്‍ നിരവധി സൂപ്പര്‍ഹിറ്റുകള്‍ നല്കിയ വിജയകാന്തിനെ ആരാധകര്‍ ക്യാപ്റ്റനെന്നാണ് വിളിച്ചിരുന്നത്. ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ സ്ഥാപകനേതാവായ അദ്ദേഹം രണ്ടുതവണ തമിഴ്നാട് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.