Home Featured ചെന്നൈ:പോലീസ് സംരക്ഷണം ലഭിക്കാന്‍ സ്വന്തം വീടിനു നേരെ ബോംബെറിഞ്ഞു; ഹിന്ദു മഹാസഭ നേതാവും മകനും അറസ്റ്റില്‍

ചെന്നൈ:പോലീസ് സംരക്ഷണം ലഭിക്കാന്‍ സ്വന്തം വീടിനു നേരെ ബോംബെറിഞ്ഞു; ഹിന്ദു മഹാസഭ നേതാവും മകനും അറസ്റ്റില്‍

by jameema shabeer

ചെന്നൈ: പോലീസ് സംരക്ഷണം ലഭിക്കാന്‍ സ്വന്തം വീടിനു നേരെ ബോംബെറിഞ്ഞ ഹിന്ദുമഹാസഭ നേതാവും മകനുമടക്കം മൂന്നു പേരെ കള്ളക്കുറിച്ചി പോലീസ് പിടികൂടി. കഴിഞ്ഞ 23നാണ് ഉളുന്തൂര്‍പ്പെട്ട് കേശവന്‍ നഗറിലെ സെന്തിലിന്‍റെ വീടിനു നേരെ പെട്രോള്‍ ബോംബാക്രമണമുണ്ടായത്.

സംഭവത്തില്‍ അഖിലേന്ത്യ ഹിന്ദു മഹാസഭയുടെ തമിഴ്‌നാട് ഘടനം ജനറല്‍ സെക്രട്ടറി പെരി സെന്തില്‍, മകന്‍ ചന്ത്രു. ബോബെറിഞ്ഞ ചെന്നൈ സ്വദേശി മാധവന്‍ എന്നിവരെയാണ് അറസ്റ് ചെയ്തത്. സെന്തിലും ചന്ത്രുവും സെന്തിലിന്‍റെ സഹോദരന്‍ രാജീവ് ഗാന്ധിയും ചേര്‍ന്നാണ് ബോംബെറിയാന്‍ പദ്ധതിയിട്ടത്.

സംഭവത്തിനു ശേഷം ജീവനു ഭീഷണിയുള്ളതായി കാണിച്ച്‌ സെന്തില്‍ പോലീസിനെ സമീപിക്കുകയും സംരക്ഷണം ആവശ്യപ്പെടുകയുമായിരുന്നു. ഒളിവില്‍ പോയ രാജീവ് ഗാന്ധിക്കായി അന്വേഷണം ശക്തമാക്കിയതായി പോലീസ് പറഞ്ഞു.അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

You may also like

error: Content is protected !!
Join Our Whatsapp