ചെന്നൈ: ഗാർഹിക ജോലിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് ഡിഎംകെ എംഎല്‍എയും നേതാവുമായ ഐ കരുണാനിധിയുടെ മകനും മരുമകള്‍ക്കുമെതിരെ കേസെടുത്തതായി റിപ്പോർട്ട്. ചെന്നൈ പൊലീസാണ് കേസെടുത്തതെന്ന് പറയപ്പെടുന്നു. കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. പീഡനമേറ്റ 18കാരിയെ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിനുള്ള തയ്യാറെടുപ്പിലായിരുന്നു. കോച്ചിങ്ങിന് ചേരാൻ പണം കണ്ടെത്താനായിരുന്നു ഗാർഹിക ജോലി ചെയ്തത്. കഴിഞ്ഞ ഒരു വർഷമായി കരുണാനിധിയുടെ മകന്റെ വീട്ടിലാണ് പെണ്‍കുട്ടി ജോലി ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ശരീരത്തില്‍ മുറിവേറ്റ പാടുകളും സിഗരറ്റ് ഉപയോഗിച്ച പൊള്ളിച്ച അടയാളങ്ങളും കണ്ടെത്തിയതായി പൊലീസ് പറയുന്നു.