Home Featured ദളിത് വിദ്യാര്‍ഥിയെ മൂത്രം കുടിപ്പിച്ച സംഭവം: നടപടിയുമായി തമിഴ്നാട് ദേശീയ നിയമ സര്‍വകലാശാല

ദളിത് വിദ്യാര്‍ഥിയെ മൂത്രം കുടിപ്പിച്ച സംഭവം: നടപടിയുമായി തമിഴ്നാട് ദേശീയ നിയമ സര്‍വകലാശാല

by jameema shabeer

ചെന്നൈ: ദളിത് വിദ്യാർത്ഥിയെ മൂത്രം കുടിപ്പിച്ച സംഭവത്തില്‍ നടപടി സ്വീകരിക്കാൻ തമിഴ്നാട് ദേശീയ നിയമ സർവകലാശാല.

രണ്ട് സഹപാഠികള്‍ക്കെതിരെ നടപടിയെടുക്കാനാണ് തിരുച്ചിറപ്പളളി തമിഴ്നാട് ദേശീയ നിയമ സർവകലാശാലയുടെ തീരുമാനം. അവസാന വർഷ ബിരുദ വിദ്യാർഥികളായ രണ്ട് പേരെ ഒരു വർഷത്തേക്ക് വിലക്കിയതായി സർവകലാശാല അറിയിച്ചു. അധ്യാപക സമിതിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരെയും സെമസ്റ്റർ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നും രജിസ്ട്രാർ വ്യക്തമാക്കി.

ജനുവരി ആറിന് രാത്രിയാണ് സംഭവംനടന്നത്. ദളിത് വിദ്യാർഥിക്ക് സഹപാഠികള്‍ ശീതള പാനീയം നല്‍കിയിരുന്നു.എന്നാല്‍, തൊട്ടടുത്ത ദിവസം ക്ലാസില്‍ വെച്ച്‌ ദലിത് വിദ്യാർഥിയെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്തു. ഈ സമയത്താണ് ശീതള പാനീയത്തില്‍ മൂത്രം കലർത്തി എന്ന സത്യം രണ്ട് വിദ്യാർഥികള്‍ വെളിപ്പെടുത്തുന്നത്. ഇതോടെയാണ് വിദ്യാർഥി അധികൃതർക്ക് പരാതി നല്‍കിയത്.

You may also like

error: Content is protected !!
Join Our Whatsapp