Home Featured സാമ്ബാറിനെ ചൊല്ലി തർക്കം;ഹോട്ടല്‍ ജീവനക്കാരനെ കൊന്ന അച്ഛനും മകനും അറസ്റ്റില്‍

സാമ്ബാറിനെ ചൊല്ലി തർക്കം;ഹോട്ടല്‍ ജീവനക്കാരനെ കൊന്ന അച്ഛനും മകനും അറസ്റ്റില്‍

by jameema shabeer

ചെന്നൈ: ഇഡ്ഡലിക്കൊപ്പം കൂടുതല്‍ സാമ്ബാർ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തില്‍ അച്ഛനും മകനും ചേർന്ന് ഹോട്ടല്‍ ജീവനക്കാരനെ കൊലപ്പെടുത്തി. പമ്മല്‍ മെയിൻ റോഡിലെ ഹോട്ടലില്‍ സൂപ്പർവൈസറായ തഞ്ചാവൂർ സ്വദേശി അരുണ്‍ (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അനകാപുത്തൂർ ലക്ഷ്മി നഗറിലെ ശങ്കർ (55), മകൻ അരുണ്‍കുമാർ (30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

പല്ലാവരം പമ്മല്‍ മെയിൻ റോഡിലെ അഡയാർ ആനന്ദഭവൻ ഹോട്ടലിലാണ് സംഭവം. ശങ്കറും മകനും ഇവിടെ ഇഡ്ഡലി വാങ്ങാൻ വന്നതായിരുന്നു. പാഴ്സലായി ഇഡ്ഡലി നല്‍കിയപ്പോള്‍ ഇവർ കൂടുതല്‍ സാമ്ബാർ വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ഹോട്ടല്‍ ജീവനക്കാർ വിസമ്മതിച്ചതോടെ വഴക്കായി. പ്രശ്നം പരിഹരിക്കാൻ ഇടപെട്ട സെക്യൂരിറ്റി ജീവനക്കാരനെയും ശങ്കറും മകനും ചേർന്ന് മർദിച്ചു.

ഇത് തടയാൻ ശ്രമിച്ച സൂപ്പർവൈസറായ അരുണിനെയും പ്രതികള്‍ മർദിച്ചു. തലക്കും നെഞ്ചിനും പരിക്കേറ്റ അരുണിനെ ഉടൻ തന്നെ ക്രോംപേട്ട് സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പവിത്രയാണ് അരുണിന്റെ ഭാര്യ. ഒരു വർഷം മുമ്ബാണ് ഇരുവരും വിവാഹിതരായത്.

You may also like

error: Content is protected !!
Join Our Whatsapp