Home Featured തമിഴ്‌നാട്ടില്‍ വിവിധയിടങ്ങളില്‍ കനത്ത മഴ; വെള്ളക്കെട്ട്

തമിഴ്‌നാട്ടില്‍ വിവിധയിടങ്ങളില്‍ കനത്ത മഴ; വെള്ളക്കെട്ട്

by jameema shabeer

ചെന്നൈ: തമിഴ്നാട്ടില്‍ തൂത്തുക്കുടി ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ കനത്തമഴ. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ കനത്തമഴയില്‍ പലഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായി. ഇതോടെ യാത്രക്കാർ ബുദ്ധിമുട്ടിലായി. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് പലഭാഗങ്ങളിലും മഴ പെയ്തിരുന്നു.

അതേസമയം തമിഴ്നാട്, പുതുച്ചേരി, കേരളം എന്നിവിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ചുദിവസം രായലസീമയിലും കേരളത്തിലും രണ്ടു ദിവസം തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തില്‍ മാർച്ച്‌ 15ന് ശേഷം വേനല്‍ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നെങ്കിലും സജീവമായ മഴ എവിടെയും ലഭിച്ചിട്ടില്ല. മാർച്ച്‌ 25 വരെ പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ സാധാരണയിലും ഉയർന്ന താപനില മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our Whatsapp