Home Featured ചെന്നൈയിൽ ട്രെയിനിൽ നിന്നും പിടിച്ചെടുത്തത് നാല് കോടി രൂപ; സ്താനാർഥിക്കായി എത്തിച്ചതെന്ന മൊഴി; ബിജെപി പ്രവർത്തകൻ പിടിയിൽ

ചെന്നൈയിൽ ട്രെയിനിൽ നിന്നും പിടിച്ചെടുത്തത് നാല് കോടി രൂപ; സ്താനാർഥിക്കായി എത്തിച്ചതെന്ന മൊഴി; ബിജെപി പ്രവർത്തകൻ പിടിയിൽ

by jameema shabeer

തമിഴ്‌നാട്: ചെന്നൈയിൽ ട്രെയിനിൽ നിന്ന് 4 കോടി രൂപ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്‌ക്വാഡ് പിടിച്ചെടുത്തു. താംബരം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പണം പിടിച്ചത്. ഈ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അടക്കം 4 പേർ അറസ്റ്റിലായി.രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ളയിങ് സ്‌ക്വാഡ് റെയ്ഡ് നടത്തയത്. പരിശോധനയില് പണം പിടിച്ചെടുക്കുകയായിരുന്നു.

ഇന്നലെ രാത്രിയിൽ ചെന്നൈയിൽ നിന്ന് തിരുനെൽവേലിയിലേക്ക് പോകുന്ന ട്രെയിനിന്റെ എസി കംപാർട്ട്‌മെന്റിൽ നിന്ന് ആറ് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണം കണ്ടെടുക്കുകയായിരുന്നു.അതേസമയം, ഈ പണം ബിജെപി സ്ഥാനാർഥി നൈനാർ നാഗേന്ദ്രന്റെ നിർദേശപ്രകാരമാണ് പണം കൊണ്ടുപോയത് എന്ന് പിടിയിലായ പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

You may also like

error: Content is protected !!
Join Our Whatsapp