Home Uncategorized കോവിഡ് കേസുകളില്‍ വര്‍ധനവ്; തമിഴ്‌നാട്ടില്‍ നാളെ പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

കോവിഡ് കേസുകളില്‍ വര്‍ധനവ്; തമിഴ്‌നാട്ടില്‍ നാളെ പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

by admin

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ നാളെ (ഞായറാഴ്ച) പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഞായറാഴ്ച സമ്ബൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സേവനങ്ങള്‍, പച്ചക്കറികള്‍, മാംസം തുടങ്ങിയവ വില്‍ക്കുന്ന കടകളും സിനിമ തിയറ്ററുകളും മാളുകളുമെല്ലാം അടച്ചിടാനും തീരുമാനമായിരിക്കുന്നു.

കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. രാത്രി കര്‍ഫ്യൂ കൂടാതെ, വിനോദസഞ്ചാരികള്‍ക്ക് വിലക്ക്, അവശ്യ സേവനങ്ങള്‍ ഒഴിവാക്കി ഞായറാഴ്ചകളിലെ സെമി ലോക്ക്ഡൗണ്‍ തുടങ്ങി നിരവധി നിയന്ത്രണങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp