ചെന്നൈ: ( 12.05.2021) തന്റെ പുസ്തകങ്ങള്‍ വാങ്ങുകയോ സര്‍കാര്‍ ചടങ്ങുകളില്‍ സമ്മാനിക്കുകയോ ചെയ്താല്‍ പിഴ ഈടാക്കാന്‍ തമിഴ്നാട് സ്കൂള്‍ വിദ്യാഭ്യാസ വകുപ്പിനോട് നിര്‍ദേശിച്ച് ചീഫ് സെക്രടറി വി ഇറയ് അന്ബ്. നിര്‍ദേശം അവഗണിച്ച് ആരെങ്കിലും പുസ്തകങ്ങള്‍ സമ്മാനിച്ചാല്‍ വാങ്ങിയ തുക പിഴയായി ഈടാക്കാന്‍ വി ഇറയ് അന്ബ് വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

‘പതിവു ജോലി സമയം കഴിഞ്ഞും അവധി ദിനങ്ങളിലും തന്റെ അനുഭവങ്ങളും വിവരവും വെച്ച് ഗ്രന്ഥ രചന നിര്‍വഹിച്ചിട്ടുണ്ട്. സംസ്ഥാന ചീഫ് സെക്രടറിയെന്ന പദവിയിലിരിക്കെ, ഏതു സമ്മര്‍ദമുണ്ടായാലും എന്റെ പുസ്തകങ്ങള്‍ വാങ്ങരുതെന്ന് വിദ്യാഭ്യാസ വകുപ്പിന് ( പൊതു ലൈബ്രറികള്‍ ഈ വകുപ്പിന് കീഴിലാണ് വരുന്നത്) നിര്‍ദേശം നല്‍കിയിട്ടുണ്ട്. പേരും പദവിയും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം’- ചീഫ് സെക്രടറി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനെ പ്രസാദിപ്പിക്കാന്‍ എളുപ്പവഴിയായി അദ്ദേഹം രചിച്ച പുസ്തകം വാങ്ങാമെന്നുവെച്ചാല്‍ തത്കാലം തമിഴ്നാട്ടില്‍ അത് നടക്കില്ലെന്ന് തീരുമാനമായി.