Home Featured തമിഴ് നടന്‍ മാരന്‍ കൊവിഡ് ബാധിച്ച്‌ അന്തരിച്ചു

തമിഴ് നടന്‍ മാരന്‍ കൊവിഡ് ബാധിച്ച്‌ അന്തരിച്ചു

by admin

തമിഴ് നടന്‍ മാരന്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. 48 വയസ്സായിരുന്നു. കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ രണ്ട് ദിവസം മുന്‍പാണ് ചെങ്കല്‍പേട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗില്ലി, കുരുവി തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മാരന്‍്റെ മരണം തമിഴ് സിനിമാലോകത്തിന് കനത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

സൂപ്പര്‍ താരം വിജയ് നായകനായ ഗില്ലി എന്ന സിനിമയില്‍ ആദിവാസിയായി അഭിനയിച്ച മാരന്‍്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ബോസ് എങ്കിറ ബാസ്കരന്‍, ഡിഷൂം, വേട്ടയ്ക്കാരന്‍, കെജിഎഫ് തുടങ്ങിയ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp